'പേട്രിയറ്റ്' ലൊക്കേഷനില്‍ മമ്മൂട്ടി Source: X / @SaseendranP12
MOVIES

സ്റ്റൈലിഷ് ലുക്കില്‍ മമ്മൂക്ക; 'പേട്രിയറ്റ്' ലൊക്കേഷനില്‍ നിന്നുള്ള വീഡിയോ വൈറല്‍‌

മഹേഷ് നാരായണന്‍ ചിത്രം 'പേട്രിയറ്റി'ന്റെ ചിത്രീകരണം യുകെയില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്

Author : ന്യൂസ് ഡെസ്ക്

കൊച്ചി: മഹേഷ് നാരായണന്‍ ചിത്രം 'പേട്രിയറ്റ്' തിയേറ്ററില്‍ എത്തും മുന്‍പ് തന്നെ സമൂഹമാധ്യമങ്ങളില്‍ ചർച്ചാ വിഷയമാണ്. ആരോഗ്യ പ്രശ്നങ്ങള്‍ കാരണം മമ്മൂട്ടി സിനിമയില്‍ നിന്ന് ഇടവേളയെടുത്തത് ഈ സിനിമയുടെ ചിത്രീകരണത്തിന് ഇടയിലാണ്. ഇതോടെ സിനിമയിലേക്ക് മമ്മൂട്ടി റീ ജോയിന്‍ ചെയ്യുന്നതിന് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു ആരാധകർ. ഏഴ് മാസത്തിന് ശേഷം രോഗം ഭേദമായി സിനിമയുടെ ഹൈദരാബാദ് സെറ്റില്‍ മമ്മൂട്ടി തിരിച്ചെത്തിയത് മലയാളികള്‍ ആഘോഷമാക്കിയിരുന്നു. 'പേട്രിയറ്റി'ന്റെ ഔദ്യോഗികവും അല്ലാത്തതുമായ ഓരോ അപ്ഡേറ്റുകളും ഇതേ രീതിയിലാണ് ആരാധകർ സ്വീകരിക്കുന്നത്. പ്രത്യേകിച്ചും സെറ്റില്‍ നിന്നുള്ള മമ്മൂട്ടിയുടെ ചിത്രങ്ങള്‍.

ഹൈദരാബാദ് ഷെഡ്യൂൾ പൂർത്തിയാക്കിയ മഹേഷ് നാരായണനും സംഘവും യുകെയിലാണ് ഇപ്പോള്‍ ഷൂട്ട് ചെയ്തുകൊണ്ടിരിക്കുന്നത്. ഈ സെറ്റില്‍ നിന്നുള്ള മമ്മൂട്ടിയുടെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. നടന്‍ ക്യാരക്ടറിന്റെ ലുക്കിലാണ്. കയ്യില്‍ ക്യാമറയും കാണാം. കൂളിങ് ഗ്ലാസും കോട്ടും ധരിച്ച് ധരിച്ച് ഉല്ലാസവാനായ നടനെയാണ് ദൃശ്യങ്ങളില്‍ കാണാന്‍ സാധിക്കുന്നത്. ഈ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.

17 വർഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാലും മമ്മൂട്ടിയും മുഴുനീള വേഷങ്ങളില്‍ ഒരുമിച്ചെത്തുന്ന ചിത്രമാണ് 'പേട്രിയറ്റ്'. ഇവർക്ക് പുറമേ നയൻതാര, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, ഗ്രേസ് ആന്റണി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തും. ആന്റോ ജോസഫാണ് സിനിമയുടെ നി‍ർമാണം. ശ്രീലങ്ക, ലണ്ടന്‍, അബുദാബി, അസര്‍ബെയ്ജാന്‍, തായ്‌ലന്‍ഡ്, വിശാഖപട്ടണം, ഹൈദരാബാദ്, ഡല്‍ഹി, കൊച്ചി എന്നിവിടങ്ങളിലായിട്ടാണ് സിനിമയുടെ ഷൂട്ടിങ്. സിനിമയുടെ രണ്ട് ഷെഡ്യൂള്‍ ശ്രീലങ്കയിലും, ഒരു ഷെഡ്യൂള്‍ യു.എ യിലും, ഒരു ഷെഡ്യൂള്‍ അസര്‍ബൈജാനും പൂര്‍ത്തീകരിച്ചു. അടുത്ത വർഷം ആദ്യ പകുതിയോടെയാകും ഈ മള്‍ട്ടി സ്റ്റാറർ ചിത്രത്തിന്റെ റിലീസ് എന്നാണ് റിപ്പോർട്ടുകള്‍.

SCROLL FOR NEXT