MOVIES

വീണ്ടും ഞെട്ടിക്കാന്‍ മമ്മൂട്ടി, ഒപ്പം വിനായകനും; ജിതിന്‍ കെ ജോസ് ചിത്രം ഷൂട്ടിങ് സെറ്റിലെത്തി താരം

തീര്‍ത്തും വ്യത്യസ്തമായ ഗെറ്റപ്പിലാണ് മമ്മൂട്ടി സിനിമയിലെത്തുന്നത്

Author : ന്യൂസ് ഡെസ്ക്


മമ്മൂട്ടി കമ്പനിയുടെ ഏഴാമത് ചിത്രത്തിന്‍റെ ഷൂട്ടിങ് സെറ്റില്‍ ജോയിന്‍ ചെയ്ത് മമ്മൂട്ടി. ജിതിന്‍ കെ ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിനായകനും പ്രധാന വേഷത്തിലെത്തുന്നു. നാഗര്‍കോവിലിലാണ് ചിത്രീകരണം പുരോഗമിക്കുന്നത്. ജിഷ്ണു ശ്രീകുമാറും ജിതിന്‍ കെ ജോസും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

തീര്‍ത്തും വ്യത്യസ്തമായ ഗെറ്റപ്പിലാണ് മമ്മൂട്ടി സിനിമയിലെത്തുന്നത്. നെഗറ്റീവ് ഷെയ്ഡിലുള്ള പൊലീസ് കഥാപാത്രത്തെയാകും മമ്മൂട്ടി അവതരിപ്പിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ലൊക്കേഷനില്‍ നിന്നുള്ള ഒരു ചിത്രം കൂടി മമ്മൂട്ടി ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. 

ALSO READ : മികച്ച ഹൊറർ ചിത്രങ്ങളുടെ ടോപ് 10 ലിസ്റ്റ് പുറത്ത് വിട്ടു; പുത്തൻ നേട്ടം കൊയ്ത് മമ്മൂട്ടി ചിത്രം

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ജോർജ് സെബാസ്റ്റ്യൻ, ഛായാ​ഗ്രഹണം: ഫൈസൽ അലി, ചിത്രസംയോജനം: പ്രവീൺ പ്രഭാകർ, ലൈൻ പ്രൊഡ്യൂസർ: സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ: അരോമ മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ: ഷാജി നടുവിൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബോസ്, മേക്കപ്പ്: അമൽ ചന്ദ്രൻ, വസ്ത്രാലങ്കാരം: അഭിജിത്ത് സി, സ്റ്റിൽസ്: നിദാദ്, പബ്ലിസിറ്റി ഡിസൈൻസ്: ആൻ്റണി സ്റ്റീഫൻ, ഡിജിറ്റൽ മാർക്കറ്റിംഗ്: വിഷ്ണു സുഗതൻ, ഓവർസീസ് ഡിസ്ട്രിബൂഷൻ പാർട്ണർ: ട്രൂത് ഗ്ലോബൽ ഫിലിംസ്.

കലൂര്‍ ഡെന്നീസിന്‍റെ മകന്‍ ഡിനോ ഡെന്നീസ് സംവിധാനം ചെയ്യുന്ന ബസൂക്കയാണ് മമ്മൂട്ടിയുടെ റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം. സരിഗമ ഇന്ത്യ ലിമിറ്റഡും, തീയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ജിനു വി. അബ്രഹാമും, ഡോൾവിൻ കുര്യാക്കോസുമാണ് ചിത്രം നിര്‍മിക്കുന്നത്.

ഗൗതം വാസുദേവ് മേനോൻ ഒരു നിർണായക വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ സിദ്ധാർഥ് ഭരതൻ, ബാബു ആൻ്റണി, ഹക്കീം ഷാജഹാൻ, ഭാമ, ഡീൻ ഡെന്നിസ്, സുമിത് നേവൽ, ദിവ്യാ പിള്ള, സ്ഫടികം ജോർജ് എന്നിവരും അഭിനയിച്ചിട്ടുണ്ട്. ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന ഡൊമനിക് ആന്‍റ് ദ ലേഡീസ് പഴ്സ് എന്ന സിനിമയും മമ്മൂട്ടിയുടെതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

SCROLL FOR NEXT