MOVIES

താരരാജാക്കന്മാർ ഒന്നിക്കുന്നു; മമ്മൂട്ടി- മോഹൻലാൽ ചിത്രത്തിന് ശ്രീലങ്കയിൽ തുടക്കം

ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ശ്രീലങ്കയിൽ തുടങ്ങി.

Author : ന്യൂസ് ഡെസ്ക്



മലയാള സിനിമയുടെ സൂപ്പർ താരങ്ങളായ മോഹൻലാലും മമ്മൂട്ടിയും ഒന്നിക്കുന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിന് ശ്രീലങ്കയിൽ തുടക്കം. ഫഹദ് ഫാസിൽ , കുഞ്ചാക്കോ ബോബൻ, നയൻ‌താര ഉൾപ്പടെ വമ്പൻ താരനിരയെ അണിനിരത്തിയാണ് മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന
സിനിമ ഒരുങ്ങുന്നത്.



ഒന്നരപതിറ്റാണ്ടിന്റെ ഇടവേളയ്ക്കുശേഷം മോഹൻലാലും മമ്മൂട്ടിയും ഒന്നിച്ച് സ്ക്രീനിലേക്കെത്തുകയാണ് . ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ശ്രീലങ്കയിൽ തുടങ്ങി. മോഹൻലാൽ ഭദ്രദീപം തെളിച്ച് ചിത്രീകരണത്തിന് തുടക്കമിട്ടു.

Also Read: 'ബിഗ് M s നൊപ്പം' ; ആരാധകരെ ആവേശഭരിതരാക്കി ചാക്കോച്ചൻ


മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അണിനിരക്കുന്നത് വമ്പൻ താരനിരയാണെന്നാണ് റിപ്പോർട്ട്. ഫഹദ് ഫാസില്‍,കുഞ്ചാക്കോ ബോബന്‍,നയന്‍താര എന്നിവർക്കൊപ്പം രണ്‍ജി പണിക്കര്‍,രാജീവ് മേനോന്‍, രേവതി,ദര്‍ശന രാജേന്ദ്രന്‍, തുടങ്ങിയവരും വേഷമിടുന്നു. 2008 ൽ പുറത്തിറങ്ങിയ ട്വന്റി 20ക്ക് ശേഷം കടൽ കടന്നൊരു മാത്തുക്കുട്ടിയിൽ ഇരുവരും ഒന്നിച്ചെങ്കിലും മോഹൻലാൽ മുഴുനീള കഥാപാത്രമായിരുന്നില്ല. എന്നാൽ പുതിയ ചിത്രം വമ്പൻ പ്രതീക്ഷയോടെയാണ് അണിയിച്ചൊരുക്കുന്നത്.


ആന്റോ ജോസഫ് നിർമിക്കുന്ന ചിത്രം ആന്‍ മെഗാ മീഡിയ പ്രദർശനത്തിനെത്തിക്കും.ചിത്രത്തിന്റെ കഥയും തിരക്കഥയും മഹേഷ് നാരായണന്റേതാണ്. ബോളിവുഡിലൂടെ പ്രശസ്തനായ മനുഷ് നന്ദനാണ് ഛായാഗ്രഹണം. ശ്രീലങ്കയ്ക്ക് പുറമേ ലണ്ടന്‍,അബുദാബി,അസര്‍ബെയ്ജാന്‍,തായ്‌ലന്‍ഡ്, എന്നിവിടങ്ങളിലായി 150 ദിവസം കൊണ്ടാണ് ചിത്രം പൂര്‍ത്തിയാകുക.


SCROLL FOR NEXT