കളങ്കാവല്‍ പോസ്റ്റർ Source : Facebook
MOVIES

സൂപ്പര്‍ഹീറോ കല്യാണിക്കൊപ്പം മമ്മൂട്ടിയും എത്തും; കളങ്കാവല്‍ ടീസര്‍ ലോകയ്‌ക്കൊപ്പം തിയേറ്ററിലെത്തും

പ്രഖ്യാപന സമയം തൊട്ടെ വലിയ ആവേശമാണ് കളങ്കാവലിനായി ആരാധകര്‍ കാണിച്ചിരിക്കുന്നത്.

Author : ന്യൂസ് ഡെസ്ക്

മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ജിതിന്‍ കെ ജോസ് സംവിധാനം ചെയ്ത കളങ്കാവലിനായി സിനിമാ പ്രേമികള്‍ കാത്തിരിക്കുകയാണ്. പ്രഖ്യാപന സമയം തൊട്ടെ വലിയ ആവേശമാണ് ആരാധകര്‍ ഈ സിനിമയ്ക്കായി കാണിച്ചിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. കളങ്കാവലിന്റെ ടീസര്‍ പ്രേക്ഷകരിലേക്ക് എത്തുന്നതിന്റെ വിവരമാണ് അണിയറ പ്രവര്‍ത്തകര്‍ പങ്കുവെച്ചിരിക്കുന്നത്.

സമൂഹമാധ്യമങ്ങളിലൂടെയല്ല മറിച്ച് തിയേറ്ററിലാണ് മമ്മൂട്ടി ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്യുന്നത്. ദുല്‍ഖര്‍ നിര്‍മിച്ച് കല്യാണി കേന്ദ്ര കഥാപാത്രമായി എത്തുന്ന ലോക എന്ന ചിത്രത്തിന്റെ റിലീസിനൊപ്പം കളങ്കാവലിന്റെ ടീസറും പ്രേക്ഷകരിലേക്ക് എത്തും.

വിനായകനാണ് ചിത്രത്തിലെ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നതെന്നും ശ്രദ്ധേയമാണ്. നേരത്തെ പുറത്തുവന്ന മമ്മൂട്ടിയുടെയും വിനായകന്റെയും ക്യാരക്ടര്‍ പോസ്റ്ററുകള്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു.

ജിഷ്ണു ശ്രീകുമാറും ജിതിന്‍ കെ ജോസും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചത്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ സൂപ്പര്‍ഹിറ്റ് ചിത്രം 'കുറുപ്പ്'ന്റെ കഥ ഒരുക്കി ശ്രദ്ധ നേടിയ ജിതിന്‍ കെ ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ഈ ചിത്രം മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണ്. വേഫറര്‍ ഫിലിംസാണ് കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത്.

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - ജോര്‍ജ് സെബാസ്റ്റ്യന്‍, ഛായാ?ഗ്രഹണം- ഫൈസല്‍ അലി, സംഗീതം - മുജീബ് മജീദ്, എഡിറ്റര്‍ - പ്രവീണ്‍ പ്രഭാകര്‍, ലൈന്‍ പ്രൊഡ്യൂസര്‍- സുനില്‍ സിംഗ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- അരോമ മോഹന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍- ഷാജി നടുവില്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ബോസ് വി, മേക്കപ്പ്- അമല്‍ ചന്ദ്രന്‍, ജോര്‍ജ് സെബാസ്റ്റ്യന്‍, വസ്ത്രാലങ്കാരം-അഭിജിത്ത് സി, സ്റ്റില്‍സ്- നിദാദ്, പബ്ലിസിറ്റി ഡിസൈന്‍സ്- ആന്റണി സ്റ്റീഫന്‍, ആഷിഫ് സലിം, ടൈറ്റില്‍ ഡിസൈന്‍- ആഷിഫ് സലിം, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്- വിഷ്ണു സുഗതന്‍, ഓവര്‍സീസ് ഡിസ്ട്രിബൂഷന്‍ പാര്‍ട്ണര്‍- ട്രൂത് ഗ്ലോബല്‍ ഫിലിംസ്, പിആര്‍ഓ - വൈശാഖ് സി വടക്കേവീട്, ജിനു അനില്‍കുമാര്‍.

SCROLL FOR NEXT