MOVIES

'ഞാന്‍ ഡാന്‍സ് പഠിച്ചിട്ടില്ല, കലാമണ്ഡലത്തില്‍ പോയിട്ടുമില്ല'; മമ്മൂട്ടി

ഡാന്‍സ് കളിക്കാന്‍ താല്‍പര്യമില്ലെന്നും താരം പറഞ്ഞു

Author : ന്യൂസ് ഡെസ്ക്


അഭിനയ മികവുകൊണ്ട് പ്രേക്ഷക ഹൃദയം കീഴടക്കിയ നടനാണ് മമ്മൂട്ടി. എന്നാല്‍ ഡാന്‍സിന്റെ കാര്യത്തില്‍ മാത്രം മമ്മൂട്ടി കുറച്ച് പിന്നോട്ടാണ്. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടി ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പേഴ്‌സില്‍ ഡാന്‍സ് ചെയ്തിരിക്കുകയാണ്. എന്തുകൊണ്ട് സിനിമയില്‍ ഡാന്‍സ് ചെയ്യാന്‍ സമ്മതിച്ചു എന്നതിനെ കുറിച്ച് മമ്മൂട്ടി സംസാരിച്ചു. അടുത്തിടെ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് മമ്മൂട്ടി സിനിമയില്‍ ഡാന്‍സ് കളിച്ചതിനെ കുറിച്ച് സംസാരിച്ചത്. തനിക്ക് ഡാന്‍സ് കളിക്കാന്‍ താല്‍പര്യമില്ലെന്നും താരം പറഞ്ഞു.

'ഞാന്‍ ഡാന്‍സ് പഠിച്ചിട്ടില്ല, കലാമണ്ഡലത്തില്‍ പോയിട്ടുമില്ല. സാധാരണ എനിക്ക് ഡാന്‍സ് കളിക്കാന്‍ താല്‍പര്യം ഉണ്ടാകാറില്ല. പക്ഷെ സാര്‍ പ്രോത്സാഹിപ്പിച്ചു. നിങ്ങള്‍ സ്‌ക്രീനില്‍ കാണ്ടത് ഒരു മൂന്ന് തവണയെങ്കിലും ഉണ്ടായിരുന്നു. ഞാന്‍ അത് കുറച്ചതാണ്', എന്നാണ് മമ്മൂട്ടി പറഞ്ഞത്.

വാര്‍ത്താ സമ്മേളനത്തില്‍ മമ്മൂട്ടിക്കൊപ്പം ഉണ്ടായിരുന്ന ഗൗതം വാസുദേവ് മേനോന്‍ ഇതിന് മറുപടി പറഞ്ഞു. 'അതൊരു ഫാന്‍ ബോയ് മൊമന്റ് ആയിരുന്നു', എന്നാണ് ഗൗതം പറഞ്ഞത്. സിനിമയില്‍ ഡൊമിനിക്കിന്റെ കഥാപാത്രം ഡാന്‍സ് എനിക്കൊരു വീക്കനസാണ് എന്ന് പറയുന്നുണ്ടെന്നും ഗൗതം മേനോന്‍ കൂട്ടിച്ചേര്‍ത്തു.

ഗൗതം മേനോന്‍ തന്റെ കരിയറില്‍ ആദ്യമായി ഒരുക്കിയ കോമഡി ത്രില്ലര്‍ കൂടിയാണ് 'ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പേഴ്സ്' . ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായ ഡിറ്റക്ടീവുകളായി വേഷമിട്ടിരിക്കുന്ന മമ്മൂട്ടി, ഗോകുല്‍ സുരേഷ് എന്നിവര്‍ക്കൊപ്പം ലെന, സിദ്ദിഖ്, വിജി വെങ്കടേഷ്, വിജയ് ബാബു, വിനീത്, സുഷ്മിത ഭട്ട്, ഷൈന്‍ ടോം ചാക്കോ, വാഫ ഖതീജ എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍. മമ്മൂട്ടിയുടെ 2025 ലെ ആദ്യ റിലീസായാണ് 'ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പേഴ്സ്' എത്തുന്നത്.

ഛായാഗ്രഹണം- വിഷ്ണു ആര്‍ ദേവ്, സംഗീതം- ദര്‍ബുക ശിവ, എഡിറ്റിംഗ്- ആന്റണി, സംഘട്ടനം- സുപ്രീം സുന്ദര്‍, കലൈ കിങ്‌സണ്‍, എക്സികുട്ടീവ് പ്രൊഡ്യൂസര്‍ -ജോര്‍ജ് സെബാസ്റ്റ്യന്‍, കോ- ഡയറക്ടര്‍- പ്രീതി ശ്രീവിജയന്‍, ലൈന്‍ പ്രൊഡ്യൂസര്‍-സുനില്‍ സിങ്, സൗണ്ട് മിക്സിങ്- തപസ് നായക്, സൗണ്ട് ഡിസൈന്‍- കിഷന്‍ മോഹന്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- അരിഷ് അസ്ലം, മേക് അപ്- ജോര്‍ജ് സെബാസ്റ്റ്യന്‍, റഷീദ് അഹമ്മദ്, വസ്ത്രാലങ്കാരം- സമീര സനീഷ്, അഭിജിത്, പ്രൊഡക്ഷന്‍ ഡിസൈനര്‍- ഷാജി നടുവില്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- അരോമ മോഹന്‍, സ്റ്റില്‍സ്- അജിത് കുമാര്‍, പബ്ലിസിറ്റി ഡിസൈന്‍- എസ്തെറ്റിക് കുഞ്ഞമ്മ, ഡിസ്ട്രിബൂഷന്‍- വേഫേറര്‍ ഫിലിംസ്, ഓവര്‍സീസ് ഡിസ്ട്രിബൂഷന്‍ പാര്‍ട്ണര്‍- ട്രൂത് ഗ്ലോബല്‍ ഫിലിംസ്. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് - വിഷ്ണു സുഗതന്‍, പിആര്‍ഒ- ശബരി.


SCROLL FOR NEXT