MOVIES

ദുൽഖർ സൽമാന്‍ നിർമിക്കുന്ന പുതിയ ചിത്രത്തിന്റെ ലൊക്കേഷൻ സന്ദർശിച്ച് മമ്മൂട്ടി; ചിത്രങ്ങൾ പങ്കുവെച്ച് മമ്മൂട്ടി കമ്പനി

ചിത്രത്തിൽ കല്യാണി പ്രിയദർശനും നസ്ലിനും ആണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്

Author : ന്യൂസ് ഡെസ്ക്

ദുൽഖർ സൽമാന്റെ വെഫെറർ ഫിലിംസ് നിർമിക്കുന്ന പുതിയ ചിത്രത്തിന്റെ ലൊക്കേഷൻ സന്ദർശിച്ച് മമ്മൂട്ടി. വെഫെറർ ഫിലിംസ് നിർമിക്കുന്ന ഏഴാമത്തെ ചിത്രമാണിത്. ചിത്രത്തിൽ കല്യാണി പ്രിയദർശനും നസ്ലിനും ആണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


നടി ശാന്തി ബാലചന്ദ്രൻ സഹാതിരക്കഥാകൃത്ത് ആകുന്ന ആദ്യ ചിത്രം സംവിധാനം ചെയ്യുന്നത് അരുൺ ഡൊമിനിക് ആണ്. "പ്രിയപ്പെട്ട മമ്മൂക്ക ദുൽഖറിന്റെ വേഫെറർ സിനിമാസിന്റെ ലൊക്കേഷനിൽ എത്തി' എന്ന അടികുറിപ്പോടെ മമ്മൂട്ടി ലൊക്കേഷനിൽ എത്തിയതിന്റെ ചിത്രങ്ങൾ മമ്മൂട്ടി കമ്പനി പങ്കുവെച്ചത്.

നസ്ലിൻ, ശാന്തി ബാലചന്ദ്രൻ, ചന്ദു സലിംകുമാർ, അരുൺ കുര്യൻ എന്നിവർ മമ്മൂട്ടിക്കൊപ്പം നിൽക്കുന്ന ചിത്രമാണ് പങ്കുവെച്ചത്. അതേസമയം, ചിത്രം പുറത്തുവന്നതിന് പിന്നാലെ ചിത്രത്തിൽ മമ്മൂട്ടി അതിഥി വേഷത്തിൽ എത്തുന്നുണ്ടോയെന്ന ചോദ്യവും ആരാധകർ ഉയർത്തുന്നുണ്ട്.


നിമിഷ് രവിയാണ് ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. ചമൻ ചാക്കോയാണ് എഡിറ്റർ, ജോം വർഗീസ്, ബിബിൻ പെരുമ്പള്ളി എന്നിവരാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്. പ്രൊഡക്ഷൻ ഡിസൈനർ ബംഗ്ലാൻ, ജിത്തു സെബാസ്റ്റ്യനാണ് ചിത്രത്തിന്‍റെ കലാസംവിധായകൻ.

SCROLL FOR NEXT