MOVIES

വേട്ടയ്യനൊപ്പം താര; ചിത്രങ്ങള്‍ പങ്കുവെച്ച് മഞ്ജു വാര്യര്‍

ചിത്രത്തില്‍ മഞ്ജു വാര്യരാണ് രജനികാന്തിന്റെ നായികയായി എത്തുന്നത്

Author : ന്യൂസ് ഡെസ്ക്


രജനികാന്ത് കേന്ദ്ര കഥാപാത്രമാകുന്ന പുതിയ ചിത്രമാണ് വേട്ടയ്യന്‍. ചിത്രത്തില്‍ മഞ്ജു വാര്യരാണ് രജനികാന്തിന്റെ നായികയായി എത്തുന്നത്. താര എന്നാണ് കഥാപാത്രത്തിന്‍റെ പേര്. ഇപ്പോഴിതാ മഞ്ജു വാര്യര്‍ രജനികാന്തിനൊപ്പമുള്ള വേട്ടയ്യനിലെ ചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിരിക്കുകയാണ്.


ടി ജെ ജ്ഞാനവേലാണ് ചിത്രത്തിന്റെ സംവിധായകന്‍. ജയ് ഭീമിന് ശേഷം ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. നേരത്തെ വേട്ടയ്യന്‍ സെറ്റില്‍ വെച്ച് രജനികാന്തുമായുള്ള തന്റെ ആദ്യ കൂടികാഴ്ച്ച എങ്ങനെയായിരുന്നുവെന്ന് മഞ്ജു വാര്യര്‍ പങ്കുവെച്ചിരുന്നു. ലുക്ക് ടെസ്റ്റിനിടെയാണ് താന്‍ ആദ്യമായി രജനികാന്തിനെ കാണുന്നത്. നായക നടന്‍ ആരാണെന്ന് സംവിധായകന്‍ ടി.ജെ ജ്ഞാനവേല്‍ വെളിപ്പെടുത്തിയില്ലായിരുന്നു. ഒടുവില്‍ അറിഞ്ഞപ്പോള്‍, താന്‍ അതിശയിച്ച് നിന്ന് പോയെന്നും മഞ്ജു വാര്യര്‍ പറഞ്ഞു.



അമിതാഭ് ബച്ചന്‍ ഫഹദ് ഫാസില്‍, റാണ ദഗ്ഗുബതി, മഞ്ജു വാര്യര്‍, റിതിക സിംഗ്, ദുഷാര വിജയന്‍, വി.ജെ രക്ഷന്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. 33 വര്‍ഷങ്ങള്‍ക്ക് ശേഷം അമിതാഭ് ബച്ചനും രജനികാന്തും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. 1991ല്‍ പുറത്തിറങ്ങിയ 'ഹം' ആയിരുന്നു ഇരുവരും ഒന്നിച്ച അവസാന ചിത്രം.

പേട്ട (2019), ദര്‍ബാര്‍ (2020), ജയിലര്‍ (2023) എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അനിരുദ്ധ് രജനികാന്തുമായുള്ള നാലാമത്തെ കൂട്ടുകെട്ടാണിത്. എസ്.ആര്‍ കതിര്‍ ആണ് ഛായാഗ്രാഹകണം നിര്‍വഹിച്ചിരിക്കുന്നത്. ഫിലോമിന്‍ രാജാണ് ചിത്രത്തിന്റെ എഡിറ്റര്‍.


SCROLL FOR NEXT