MOVIES

'എന്നെ പണക്കാരനായി ചിത്രീകരിക്കാന്‍ സംവിധായകര്‍ക്ക് ബുദ്ധിമുട്ടാണ്'; സ്റ്റീരിയോടൈപ്പിങ്ങ് ഉണ്ടെന്ന് മനോജ് ബാജ്‌പേയി

ബോംബെ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്

Author : ന്യൂസ് ഡെസ്ക്


ബോളിവുഡ് സിനിമ മേഖലയിലെ പ്രമുഖ നടന്‍മാരിലൊരാളാണ് മനോജ് ബാജ്‌പേയി. ഒടിടിയുടെ വരവോടെയും ഫാമലി മാനിന്റെ വിജയത്തോടെയും എല്ലാവര്‍ക്കും പ്രിയപ്പെട്ട താരമായി മാറിയിരിക്കുകയാണ് അദ്ദേഹം. രാജ്യത്തെ തന്നെ മികച്ച നടന്‍മാരിലൊരാളെന്ന് പ്രേക്ഷകരും നിരൂപകരും ഒരുപോലെ പറയുന്ന മനോജ് ബാജ്‌പൈയും സ്റ്റീരിയോടൈപ്പിങ്ങിന് ഇരയായിട്ടുണ്ടെന്നാണ് അദ്ദേഹം പറയുന്നത്.


മിഡില്‍ ക്ലാസ്, ലോവര്‍ മിഡില്‍ ക്ലാസ് കഥാപാത്രങ്ങളാണ് തന്നെ തേടി കൂടുതലും എത്താറെന്നാണ് മനോജ് ബാജ്‌പൈ പറയുന്നത്. ബോംബെ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്. 'ഗുല്‍മോഹറിന് (2023) മുന്‍പ് ഞാന്‍ പണക്കാരനായി അഭിനയിച്ച സിനിമയാണ് സുബൈദ (2001). പിന്നെ വീര്‍ സാറയില്‍ ഞാന്‍ പാക്കിസ്ഥാനി രാഷ്ട്രീയക്കാരനായി എത്തുന്നുണ്ട്. അത് യാഷ് ചോപ്രയുടെ നിര്‍ബന്ധമായിരുന്നു. എനിക്ക് അതില്‍ ആകെ രണ്ട് സീന്‍ മാത്രമെ ഉണ്ടായിരുന്നുള്ളൂ', മനോജ് ബാജ്‌പേയി പറഞ്ഞു.

'എന്നാല്‍ മറ്റ് സംവിധായകര്‍ക്ക് എന്നെ പണക്കാരനായി ചിത്രീകരിക്കാന്‍ ബുദ്ധിമുട്ടാണ്. ഞാന്‍ ചെയ്ത കഥാപാത്രങ്ങള്‍ കൂടുതലും മിഡില്‍ ക്ലാസ് അല്ലെങ്കില്‍ ലോവര്‍ മിഡില്‍ ക്ലാസ് ആയിരുന്നു. ഒരിക്കലും ഹൈ സൊസൈറ്റി റോളിലേക്ക് എന്നെ കാസ്റ്റ് ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെ സ്റ്റീരിയോടൈപ്പിങ് നിലനില്‍ക്കുന്നുണ്ട്', എന്നും മനോജ് ബാജ്‌പേയി കൂട്ടിച്ചേര്‍ത്തു.

SCROLL FOR NEXT