ബേസില്‍ ജോസഫിനെ നായകനാക്കി നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'മരണമാസി'ന്‍റെ പൂജ വീഡിയോ പുറത്ത്. എറണാകുളം അഞ്ചുമന ക്ഷേത്രത്തില്‍ നടന്ന പൂജയില്‍ അണിയറക്കാരും കുടുംബാംഗങ്ങളും പങ്കെടുത്തു. ടൊവിനോ തോമസ് നിര്‍മിക്കുന്ന ചിത്രം ഒരു കോമഡി എൻ്റർടെയിനറാണെന്നാണ് സൂചന.
ടൊവിനോ തോമസ് പ്രൊഡക്ഷൻസിനൊപ്പം വേൾഡ് വൈഡ് ഫിലിംസും നിര്‍മാണ പങ്കാളികളാണ്. ടൊവിനോ തോമസ്, ടിങ്സ്റ്റൻ തോമസ്, തൻസീർ സലാം, റാഫേൽ പോഴോളിപറമ്പിൽ എന്നിവരാണ് മരണമാസ്സിന്റെ നിർമാതാക്കൾ. ചിത്രത്തിൻ്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഗോകുൽനാഥാണ്.
രാജേഷ് മാധവൻ, സിജു സണ്ണി, സുരേഷ് കൃഷ്ണ, ബാബു ആന്റണി എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാനവേഷങ്ങളിൽ എത്തുന്നത്. സംവിധായകൻ ശിവപ്രസാദും നടൻ സിജു സണ്ണിയും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. പൃഥ്വിരാജിനൊപ്പം പ്രധാന വേഷത്തിലെത്തിയ ഗുരുവായൂര്‍ അമ്പലനടയിലാണ് ബേസിലിന്‍റെ അവസാനമായി തിയേറ്ററുകളിലെത്തിയ സിനിമ. 75 കോടിയോളം ചിത്രം കളക്ഷന്‍ നേടിയെന്നാണ് റിപ്പോര്‍ട്ട്. ബേസിലും നസ്രിയയും പ്രധാന വേഷങ്ങളിലെത്തുന്ന സൂക്ഷ്മദര്‍ശിനി എന്ന ചിത്രവും അണയറയില്‍ ഒരുങ്ങുന്നുണ്ട്.