MOVIES

കാണികളുടെ കണ്ണുനനയിച്ച മാരി സെല്‍വരാജ് മാജിക്; 'വാഴൈ' കേരള റിലീസിന്

തമിഴ്നാട്ടിൽ റിലീസ് ചെയ്ത ചിത്രത്തിന് വൻ പ്രതികരണമാണ് ലഭിക്കുന്നത്

Author : ന്യൂസ് ഡെസ്ക്


മികച്ച സിനിമകളിലൂടെ തമിഴ് സിനിമാലോകത്ത് ശ്രദ്ധേയനായ സംവിധായകൻ മാരി സെൽവരാജിന്‍റെ പുതിയ ചിത്രം 'വാഴൈ' കേരളത്തിലെ തിയേറ്ററുകളിലേക്ക്.
കലൈയരശൻ, നിഖില വിമല്‍, പൊൻവേൽ എം, രാകുൽ ആർ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞയാഴ്ച തമിഴ്നാട്ടിൽ റിലീസ് ചെയ്ത ചിത്രത്തിന് വൻ പ്രതികരണമാണ് ലഭിക്കുന്നത്. കേരളത്തിൽ ഓഗസ്റ്റ് 30-ന് ചിത്രം റിലീസ് ചെയ്യും. ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്. 

തമിഴ്നാട്ടിൽ വമ്പൻ പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടുന്ന ചിത്രം ബോക്സ് ഓഫീസിലും ഗംഭീര കളക്ഷനാണ് നേടുന്നത്. സംവിധായകൻ മാരി സെൽവരാജിന്റെ ജീവിതത്തിലുണ്ടായ സംഭവം ആധാരമാക്കി ഒരുക്കിയ ചിത്രം ആദ്യ വാരത്തിൽ 11 കോടിക്ക് മുകളിലാണ് ഗ്രോസ് കളക്ഷന്‍ നേടിയത്. പരിയേറും പെരുമാൾ, കർണ്ണൻ, മാമന്നൻ തുടങ്ങിയ ചിത്രങ്ങളോട് ചേര്‍ത്തുവെക്കാവുന്ന മികച്ച ദൃശ്യാനുഭവം തന്നെയാകും പ്രേക്ഷകര്‍ക്ക് വാഴൈ സമ്മാനിക്കുക. ബാല, സുധ കൊങ്കര, റാം, മിഷ്കിൻ തുടങ്ങിയ പ്രശസ്ത തമിഴ് സംവിധായകർ 'വാഴൈ'  ചിത്രത്തെ പ്രശംസിച്ച് രംഗത്തുവന്നിരുന്നു.

നവ്വി സ്റ്റുഡിയോയ്സ് , ഡിസ്‌നി പ്ലസ് ഹോട്സ്റ്റാർ, ഫാർമേഴ്‌സ് മാസ്റ്റർ പ്ലാൻ എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിൻ്റെ തിരക്കഥ - മാരി സെൽവരാജ്, ചായാഗ്രഹണം - തേനി ഈശ്വർ, സംഗീതം - സന്തോഷ് നാരായണൻ, എഡിറ്റർ - സൂര്യ പ്രഥമൻ. പിആർഒ - ശബരി.

SCROLL FOR NEXT