MOVIES

മാരി സെല്‍വരാജിന്റെ വാഴൈ; റിലീസ് പ്രഖ്യാപിച്ചു

കളിയരസന്‍, നിഖില വിമല്‍, ദിവ്യ ദുരൈസാമി എന്നിവരാണ് വാഴൈയിലെ കേന്ദ്ര കഥാപാത്രങ്ങള്‍

Author : ന്യൂസ് ഡെസ്ക്

മാരി സെല്‍വരാജ് സംവിധാനം ചെയ്ത വാഴൈ എന്ന ചിത്രത്തിന്‍റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ആദ്യം ഒടിടി റിലീസിന് ഒരുങ്ങിയിരുന്ന ചിത്രം പിന്നീട് തിയേറ്ററില്‍ റിലീസ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ആഗസ്റ്റ് 23നാണ് ചിത്രം തിയേറ്ററിലെത്തുന്നത്. ചെന്നൈയില്‍ വെച്ച് ജൂലൈ 18ന് നടന്ന സോങ് ലോഞ്ചിലാണ് റിലീസ് തിയതി പ്രഖ്യാപിച്ചത്.

വാഴൈ മാരി സെല്‍വരാജ് ആദ്യമായി സംവിധാനം ചെയ്യാന്‍ തീരുമാനിച്ചിരുന്ന ചിത്രമായിരുന്നുവെന്ന് സോങ് ലോഞ്ചില്‍ സംസാരിക്കവെ പറഞ്ഞിരുന്നു. ഒരു ഗ്രാമത്തിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് വാഴൈ എന്നും മാരി സെല്‍വരാജ് പറഞ്ഞു.

കലയരസന്‍, നിഖില വിമല്‍, ദിവ്യ ദുരൈസാമി എന്നിവരാണ് വാഴൈയിലെ കേന്ദ്ര കഥാപാത്രങ്ങള്‍. സന്തോഷ് നാരായണനാണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. പരിയേറും പെരുമാള്‍, കര്‍ണ്ണന്‍ എന്നിവയാണ് മാരി സെല്‍വരാജ് സംവിധാനം ചെയ്ത മറ്റു ചിത്രങ്ങള്‍.



SCROLL FOR NEXT