MOVIES

96 സംവിധായകന്‍റെ പുതിയ സിനിമ; കാര്‍ത്തി- അരവിന്ദ് സ്വാമി ചിത്രം 'മെയ്യഴകന്‍' ട്രെയിലര്‍

സൂര്യ-ജ്യോതിക എന്നിവരുടെ പ്രൊഡക്ഷന്‍ കമ്പനിയായ 2D എന്‍റര്‍ടെയ്ന്‍‌മെന്‍റ്സ് നിര്‍മിക്കുന്ന ചിത്രം സെപ്റ്റംബര്‍ 27ന് തീയേറ്ററുകളിലെത്തും

Author : ന്യൂസ് ഡെസ്ക്



96 സംവിധായകന്‍ സി.പ്രേംകുമാര്‍ ഒരുക്കുന്ന ചിത്രം മെയ്യഴകന്‍റെ ട്രെയിലര്‍ പുറത്ത്. ഗ്രാമീണ പശ്ചാത്തലത്തിലുള്ള ഇമോഷണല്‍- ഫീല്‍ഗുഡ് ചിത്രത്തില്‍ കാര്‍ത്തിയും അരവിന്ദ് സ്വാമിയുമാണ് പ്രധാന വേഷത്തില്‍. ജീവിതത്തിന്‍റെ ഏതോ ഒരു ഘട്ടത്തില്‍ നഷ്ടപ്പെട്ട തന്‍റെ വേരുകള്‍ തേടി ഒരാള്‍ നടത്തുന്ന യാത്രയും അയാള്‍ കണ്ടുമുട്ടുന്ന മനുഷ്യരുമാണ് സിനിമയുടെ പ്രമേയം എന്നാണ് ട്രെയ്ലര്‍ നല്‍കുന്ന സൂചന.

രാജ് കിരണ്‍, ശ്രീദിവ്യ, സ്വാതി കൊണ്ടേ, ദേവദര്‍ശിനി, ജയപ്രകാശ്, ശ്രീരഞ്ജിനി, ഇളവരസ്, കരുണാകരന്‍, ശരണ്‍ ശക്തി, റൈച്ചല്‍ റെബേക്ക, മെര്‍ക്ക് തൊടര്‍ച്ചി മലൈ ആന്റണി, രാജ്കുമാര്‍, ഇന്ദുമതി മണികണ്ഠന്‍, റാണി സംയുക്ത, കായല്‍ സുബ്രമണി, അശോക് പാണ്ഡ്യന്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കാര്‍ത്തിയുടെ കരിയറിലെ 27-ാമത്തെ ചിത്രമാണ് മെയ്യഴകന്‍.

ഗോവിന്ദ് വസന്തയാണ് സംഗീതം ഒരുക്കുന്നത്. കമല്‍ഹാസന്‍ സിനിമക്കായി ഒരു ഗാനം ആലപിച്ചിട്ടുമുണ്ട്. മഹേന്ദ്രന്‍ രാജു ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിനായി ആര്‍. ഗോവിന്ദരാജാണ് എഡിറ്റിങ് കൈകാര്യം ചെയ്യുന്നത്.

SCROLL FOR NEXT