അടൂരിന് വിമർശനവുമായി മന്ത്രി ആർ. ബിന്ദു 
MOVIES

"വിശ്വചലച്ചിത്ര വേദികളിൽ വിഹരിച്ചിട്ട് കാര്യമില്ല..."; അടൂരിന് വിമർശനവുമായി മന്ത്രി ആർ. ബിന്ദു

സിനിമാ കോൺക്ലേവിലെ വിവാദപരാമർശത്തിൽ സംവിധായകൻ അടൂർ ഗോപാലകൃഷ്ണന് വിമർശനവുമായി മന്ത്രി ആർ. ബിന്ദു.

Author : ന്യൂസ് ഡെസ്ക്

സിനിമാ കോൺക്ലേവിലെ വിവാദപരാമർശത്തിൽ സംവിധായകൻ അടൂർ ഗോപാലകൃഷ്ണന് വിമർശനവുമായി മന്ത്രി ആർ. ബിന്ദു. വിശ്വ ചലച്ചിത്ര വേദികളിൽ വിഹരിച്ചിട്ട് കാര്യമില്ല, ഹൃദയ വികാസമുണ്ടാകണം, മനുഷ്യനാകണം എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു മന്ത്രിയുടെ പ്രതികരണം.

സിനിമാ കോൺക്ലേവിലെ വിവാദപരാമർശത്തിൽ സംവിധായകൻ അടൂർ ഗോപാലകൃഷ്ണന് മറുപടിയുമായി സംവിധായകൻ ഡോ. ബിജുവും രംഗത്തെത്തിയിരുന്നു. സർഗശേഷി മാത്രം കൈമുതലാക്കി സിനിമ ചെയ്യാമെങ്കിൽ പട്ടികജാതി വിഭാഗക്കാർക്കും വനിതകൾക്കും ഈ നാട്ടിൽ സിനിമ ചെയ്യാമെന്ന് ഡോ. ബിജു പ്രതികരിച്ചു. മൂന്നുമാസത്തെ പരിശീലനം വേണമെന്ന് തോന്നുന്നത് പ്രത്യേക തരം കണ്ണാടി ഉപയോഗിക്കുന്നത് കൊണ്ട്. യാതൊരു പരിശീലനവും ലഭിക്കാതെ നിരവധി സിനിമകൾ ചെയ്ത് പുരസ്കാരങ്ങൾ നേടിയ പട്ടികജാതി സംവിധായകനാണ് താനെന്നും ബിജു പ്രതികരിച്ചു. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു ബിജുവിൻ്റെ പ്രതികരണം.

സ്ത്രീകൾക്കും ദലിത് വിഭാഗങ്ങൾക്കും സിനിമ നിർമിക്കാൻ സർക്കാർ നൽകുന്ന ഫണ്ടിനെതിരെയായിരുന്നു അടൂരിൻ്റെ പരാമർശം. സിനിമ നിർമിക്കുന്നവർക്ക് വ്യക്തമായ പരിശീലനം നൽകണം. വ്യക്തമായ പരിശീലനം ഇല്ലാതെ സിനിമ എടുത്താൽ ആ പണം നഷ്ടം ആകുമെന്നും അടൂർ വിമർശിച്ചു. തിരുവനന്തപുരത്ത് നടക്കുന്ന സിനിമാ കോൺക്ലേവ് വേദിയിലായിരുന്നു അടൂരിൻ്റെ വിവാദ പരാമർശം.

SCROLL FOR NEXT