കണ്ണപ്പ പോസ്റ്റർ Source : Facebook
MOVIES

മോഹൻലാൽ മുതൽ പ്രഭാസ് വരെ അതിഥി വേഷത്തിൽ, 200 കോടി ബജറ്റ്; തിയേറ്ററിലും ഒടിടിയിലും പരാജയപ്പെട്ട 'കണ്ണപ്പ' യൂട്യൂബിൽ

'കിരാത' എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്

Author : ന്യൂസ് ഡെസ്ക്

തെലുങ്ക് താരം വിഷ്ണു മഞ്ചു കേന്ദ്ര കഥാപാത്രമായി എത്തിയ ബിഗ് ബജറ്റ് ചിത്രമാണ് 'കണ്ണപ്പ'. മോഹന്‍ലാല്‍, അക്ഷയ് കുമാര്‍, പ്രഭാസ് എന്നിങ്ങനെ ഇന്ത്യയിലെ പ്രമുഖ താരങ്ങൾ അണിനിരന്ന ചിത്രം തിയേറ്ററുകളിൽ വൻ പരാജയമായിരുന്നു. 200 കോടി രൂപ ബജറ്റിൽ എത്തിയ ചിത്രത്തിന്റെ ബോക്സ് ഓഫീസ് കളക്ഷൻ 46 കോടി മാത്രമായിരുന്നു.

ആമസോൺ പ്രൈമിലൂടെ ചിത്രത്തിന്റെ ഡിജിറ്റൽ സ്ട്രീമിങ് ആരംഭിച്ചതിന് പിന്നാലെ ട്രോൾ പെരുമഴയായിരുന്നു. ഇപ്പോഴിതാ, ചിത്രം യൂട്യൂബ് സ്ട്രീമിങ് ആരംഭിച്ചിരിക്കുകയാണ്. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ ഭാഷകളിലാണ് വിഎഎ എന്റര്‍ടെയ്ന്‍മെന്റ്സ് യൂട്യൂബ് ചാനലിൽ 'കണ്ണപ്പ' സ്ട്രീം ചെയ്യുന്നത്.

കണ്ണപ്പ എന്ന ശിവ ഭക്തന്റെ കഥ പറഞ്ഞ ചിത്രം 1976ല്‍ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം 'ഭക്ത കണ്ണപ്പ'യ്ക്കുള്ള ട്രിബ്യൂട്ട് എന്ന നിലയിലാണ് നിര്‍മിച്ചത്. കിരാത എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.

ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ മുകേഷ് കുമാര്‍ സിംഗിന്റെ തെലുങ്കിലെ അരങ്ങേറ്റ ചിത്രം കൂടിയായിരുന്നുവിത്. മുകേഷ് കുമാര്‍ സിംഗ് സംവിധാനം ചെയ്ത ചിത്രം മോഹന്‍ ബാബുവിന്റെ ഉടമസ്ഥതയിലുള്ള 24 ഫ്രെയിംസ് ഫാക്ടറി, എവിഎഎ എന്റര്‍ടെയ്ന്‍മെന്റ്സ് എന്നീ ബാനറുകളിലാണ് നിര്‍മിച്ചത്.

ശരത് കുമാര്‍, മോഹന്‍ ബാബു, കാജല്‍ അഗര്‍വാള്‍, പ്രീതി മുകുന്ദന്‍, അര്‍പിത് രംഗ, കൗശല്‍ മന്ദ ദേവരാജ്, ഐശ്വര്യ, മധുബാല എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഹോളിവുഡ് ഛായാഗ്രാഹകന്‍ ഷെല്‍ഡന്‍ ചാവു ക്യാമറ ചലിപ്പിച്ച ചിത്രത്തിന്റെ ആക്ഷന്‍ കൊറിയോഗ്രാഫര്‍ കെച്ചയാണ്. സംഗീതം- സ്റ്റീഫന്‍ ദേവസി, എഡിറ്റര്‍- ആന്റണി ഗോണ്‍സാല്‍വസ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ - ചിന്ന, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- വിനയ് മഹേശ്വര്‍, ആര്‍. വിജയ് കുമാര്‍.

SCROLL FOR NEXT