ദാദാ സഹേബ് ഫാൽക്കെ പുരസ്കാരം ഏറ്റുവാങ്ങി മോഹൻലാൽ  Source; X
MOVIES

ദാദാസാഹേബ് ഫാല്‍ക്കെ പുരസ്കാരം ഏറ്റുവാങ്ങി മലയാളത്തിന്റെ മോഹന്‍ലാല്‍; 71ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ വിതരണം ചെയ്തു

അവാർഡ് വിതരണത്തിനു ശേഷം കേന്ദ്ര വാർത്താ വിതരണ മന്ത്രി ഒരുക്കുന്ന അത്താഴ വിരുന്നില്‍ അവാർഡ് ജേതാക്കൾ പങ്കെടുക്കും

Author : ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി: 71ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ വിതരണം ചെയ്തു. ദില്ലി വിജ്ഞാൻ ഭവനിൽ നടന്ന ചടങ്ങില്‍ രാഷ്‌ട്രപതി ദ്രൗപദി മുർമുവാണ് പുരസ്കാരങ്ങള്‍ സമ്മാനിച്ചത്. ചലച്ചിത്ര മേഖലയിലെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം മോഹൻലാൽ രാഷ്ട്രപതിയിൽ നിന്ന് ഏറ്റുവാങ്ങി.

മലയാളത്തില്‍ നിന്ന് ഉർവശി (മികച്ച സഹനടി- ഉള്ളൊഴുക്ക്), വിജയരാഘവന്‍ (മികച്ച സഹനടന്‍ - പൂക്കാലം), ക്രിസ്റ്റോ ടോമി (മികച്ച മലയാള ചിത്രം), മിഥുൻ മുരളി (മികച്ച എഡിറ്റർ), എം.കെ രാംദാസ് (മികച്ച ഫീചർ സിനിമ സംവിധാനം - നെകൽ) എന്നിവർ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങി. 'മോഹന്‍ലാല്‍ ഉഗ്രൻ നടനാണ്' എന്ന് കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവ് മലയാളത്തിൽ പറഞ്ഞു.

മികച്ച നടനുള്ള പുരസ്കാരം ഷാരുഖ് ഖാനും വിക്രാന്ത് മാസിയും പങ്കിട്ടു. 'ട്വല്‍ത്ത് ഫെയിലിലെ' പ്രകടനത്തിലൂടെയാണ് വിക്രാന്ത് മാസി മികച്ച നടനുള്ള അവാർഡ് നേടിയത്. 'ജവാനിലെ' അഭിനയത്തിനാണ് മികച്ച നടനുള്ള തന്റെ ആദ്യ ദേശീയ പുരസ്കാരം ഷാരൂഖിനെ തേടിയെത്തിയത്. അറ്റ്ലിയായിരുന്നു ചിത്രത്തിന്റെ സംവിധാനം. 'മിസിസ് ചാറ്റർജി വേഴ്സസ് നോർവേ' എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ മികച്ച നടിക്കുള്ള പുരസ്കാരത്തിന് അർഹയായ റാണി മുഖർജിയും രാഷ്ട്രപതിയില്‍ നിന്ന് അവാർഡ് ഏറ്റുവാങ്ങി. 'ദ കേരള സ്റ്റോറി' എടുത്ത സുദീപ്തോ സെന്‍ ആണ് മികച്ച സംവിധായകന്‍.

2023ൽ സെൻസർ ചെയ്ത ചിത്രങ്ങളാണ് പുരസ്കാരത്തിനായി പരിഗണിക്കപ്പെട്ടത്. പ്രാദേശിക ജൂറി തിരഞ്ഞെടുത്ത ചിത്രങ്ങളില്‍ നിന്ന് സെന്‍ട്രല്‍ ജൂറിയാണ് പുരസ്കാര ജേതാക്കളെ തിരഞ്ഞെടുത്തത്.

അവാർഡ് വിതരണത്തിനു ശേഷം കേന്ദ്ര വാർത്താ വിതരണ മന്ത്രി അശ്വിനി വൈഷ്ണവ് ഒരുക്കുന്ന അത്താഴ വിരുന്നില്‍ അവാർഡ് ജേതാക്കൾ പങ്കെടുക്കും.

71ാമത് ദേശീയ ചലച്ചിത്ര പുരസ്കാര ജേതാക്കള്‍

ഫീച്ചർ ഫിലിം വിഭാഗം

  • മികച്ച ചിത്രം - ട്വല്‍ത്ത് ഫെയില്‍

  • മികച്ച നടന്‍- ഷാരൂഖ് ഖാന്‍ (ജവാന്‍), വിക്രാന്ത് മാസി (ചിത്രം ട്വല്‍ത്ത് ഫെയില്‍)

  • മികച്ച നടി- റാണി മുഖർജി (മിസിസ് ചാറ്റർജി വേഴ്സസ് നോർവേ)

  • മികച്ച ജനപ്രിയ ചിത്രം: റോക്കി ഓർ റാണി കി പ്രേം കഹാനി

  • മികച്ച സംവിധായകന്‍ - സുദീപ്തോ സെന്‍ (ദ കേരള സ്റ്റോറി)

  • മികച്ച നവാഗത സംവിധായകൻ- ആശിഷ് ബേണ്ടെ

  • മികച്ച ദേശീയോദ്ഗ്രഥന ചിത്രം- സാം ബഹാദുർ

  • മികച്ച മലയാളം ചിത്രം - ഉള്ളൊഴുക്ക്

  • മികച്ച തമിഴ് ചിത്രം - പാർക്കിങ്

  • മികച്ച തെലുങ്ക് ചിത്രം - ഭഗവന്ത് കേസരി

  • മികച്ച ഹിന്ദി ചിത്രം - കട്‌ഹല്‍

  • മികച്ച കുട്ടികളുടെ ചിത്രം - നാൾ 2 (മറാത്തി)

  • മികച്ച ആനിമേഷൻ സിനിമ - ഹനു–മാൻ

  • മികച്ച തിരക്കഥ - സായ് രാജേഷ് നീലം ( ബേബി - തെലുങ്ക്), രാംകുമാർ ബാലകൃഷ്ണന്‍- (പാർക്കിങ് - തമിഴ്)

  • മികച്ച സംഗീത സംവിധാനം - ജി.വി. പ്രകാശ് (വാത്തി) , ഹർഷവർദ്ധൻ രാമേശ്വർ (ആനിമല്‍)

  • മികച്ച ഛായാഗ്രഹണം - പ്രസന്താനു മൊഹപാത്ര (ദ കേരള സ്റ്റോറി)

  • മികച്ച സഹനടി - ഉർവശി (ഉള്ളൊഴുക്ക്)

  • മികച്ച സഹനടൻ - വിജയരാഘവൻ (പൂക്കാലം), മുത്തുപേട്ടൈ സോമു ഭാസ്‌കർ (പാർക്കിങ്)

  • മികച്ച പ്രൊഡക്ഷൻ ഡിസൈൻ: മോഹൻദാസ് (2018)

  • മികച്ച എഡിറ്റിംഗ്: മിഥുൻ മുരളി (പൂക്കാലം)

  • മികച്ച മേക്കപ്പ്: ശ്രീകാന്ത് ദേശായി (സാം ബഹാദൂർ)

  • മികച്ച വസ്ത്രാലങ്കാരം: സച്ചിൻ, ദിവ്യ, നിധി (സാം ബഹാദൂർ)

  • മികച്ച ഗായിക- ശില്‍പ റാവു (ചിത്രം ജവാന്‍)

  • മികച്ച ഗായകന്‍- പിവിഎന്‍എസ് രോഹിത് (ചിത്രം ബേബി)

  • ഗാനരചന- കസല ശ്യാം (ചിത്രം ബലഗം)

  • പ്രത്യേക ജൂറി പുരസ്‌കാരം- എംആര്‍ രാജകൃഷ്ണന്‍ (ചിത്രം അനിമല്‍ പ്രീ റെക്കോഡിങ് മിക്‌സ്

    നോണ്‍ ഫീച്ചര്‍ ഫിലിം വിഭാഗം

  • പ്രത്യേക പരാമര്‍ശം - നെകൾ,

  • തിരക്കഥ - ചിദാനന്ദ നായിക് (സൺഫ്ലവേഴ്സ് വേർ ദ ഫസ്റ്റ് വൺ ടു നോ)

  • നറേഷന്‍ / വോയിസ് ഓവര്‍ - ഹരികൃഷ്ണൻ എസ്

  • സംഗീത സംവിധാനം - പ്രാനിൽ ദേശായി

  • എഡിറ്റിങ് - നീലാദ്രി റായ്

  • സൗണ്ട് ഡിസൈന്‍ - ശുഭരൺ സെൻ​ഗുപ്ത

  • ഛായാഗ്രഹണം - ശരവണമരുതു സൗന്ദരപാണ്ടി, മീനാക്ഷി സോമൻ

  • സംവിധാനം - പിയുഷ് ഠാക്കുർ (ദ ഫസ്റ്റ് ഫിലിം)

  • ഷോര്‍ട്ട് ഫിലിം ഓഫ് 30 മിനിറ്റ്‌സ് - ​ഗിദ്ദ്- ദ സ്കാവഞ്ചർ

  • നോണ്‍ ഫീച്ചര്‍ ഫിലിം പ്രൊമോട്ടിങ് സോഷ്യല്‍ ആന്‍ഡ് എന്‍വയേണ്മെന്റല്‍ വാല്യൂസ് - ദ സൈലൻഡ് എപിഡെമിക്

  • മികച്ച ഡോക്യുമെന്ററി - ​ഗോഡ്, വൾച്ചർ ആൻഡ് ഹ്യൂമൻ

  • ആര്‍ട്ട് ആന്‍ഡ് കള്‍ച്ചര്‍ ഫിലിം - ടൈംലെസ് തമിഴ്നാട്

  • ബയോഗ്രഫിക്കല്‍ /ഹിസ്റ്റോറിക്കല്‍ /റീകണ്‍സ്ട്രക്ഷന്‍ കോംപിലേഷന്‍ ഫിലിം -

  • നവാഗത സംവിധായകന്‍ - ശിൽപിക ബോർദോലോയി

  • മികച്ച നോണ്‍ ഫീച്ചര്‍ ഫിലിം - ഫ്ലവറിങ് മാൻ

SCROLL FOR NEXT