ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം ഏറ്റുവാങ്ങി മോഹൻലാൽ  Source; X
MOVIES

"എന്റെ ആത്മാവിന്റെ സ്പന്ദനമാണ് സിനിമ, ഈ നിമിഷം എന്റേത് മാത്രമല്ല"; മോഹൻലാൽ

പുരസ്‌കാരത്തിന് പിന്നിൽ മലയാള സിനിമയുടെ പൂർണമായ പിന്തുണയുണ്ട്. വന്യമായ സ്വപ്നങ്ങളിൽ പോലും ഇത് കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

ചലച്ചിത്ര മേഖലയിലെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം രാഷ്ട്രപതിയിൽ നിന്ന് ഏറ്റുവാങ്ങി മലയാളത്തിന്റെ മോഹൻലാൽ. "ഈ നിമിഷം എന്റേത് മാത്രമല്ല, പുരസ്‌കാരം മലയാള സിനിമയ്ക്ക് അവകാശപ്പെട്ടതെന്നാണ് നടൻ പുരസ്കാരം സ്വീകരിച്ചുകൊണ്ടുള്ള പ്രസംഗത്തിൽ പറഞ്ഞത്. പുരസ്‌കാരത്തിന് പിന്നിൽ മലയാള സിനിമയുടെ പൂർണമായ പിന്തുണയുണ്ട്. വന്യമായ സ്വപ്നങ്ങളിൽ പോലും ഇത് കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കുമാരനാശാന്റെ കവിത ഓർമ്മിപ്പിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. മഹാരഥന്മാർ പടുത്തുയർത്തിയ മലയാള സിനിമയുടെ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകുക മാത്രമാണ് ചെയ്യുന്നത്. എന്റെ ആത്മാവിന്റെ സ്പന്ദനമാണ് സിനിമയെന്ന് വൈകാരികമായി പറഞ്ഞ് പുരസ്‌കാരം മലയാള സിനിമയ്ക്ക് സമർപ്പിച്ചുകൊണ്ടാണ് മോഹൻലാൽ വാക്കുകൾ അവസാനിപ്പിച്ചത്.

SCROLL FOR NEXT