മോഹൻലാൽ, തരുൺ മൂർത്തി 
MOVIES

55 ദിവസങ്ങൾക്ക് ശേഷം ഒരു ചെറിയ ഇടവേള; മോഹൻലാൽ - തരുൺ മൂർത്തി ചിത്രം 'L366' ആദ്യ ഷെഡ്യൂൾ പൂർത്തിയായി

സിനിമയുടെ അടുത്ത ഷെഡ്യൂൾ മെയ് അഞ്ചിന് ആരംഭിക്കും

Author : ന്യൂസ് ഡെസ്ക്

കൊച്ചി: മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി ഒരുക്കുന്ന 'L366'ന്റെ ആദ്യ ഷെഡ്യൂൾ പൂർത്തിയായി. 55 ദിവസങ്ങൾ നീണ്ടുനിന്ന ഷെഡ്യൂൾ പൂർത്തിയായ വിവരം സിനിമയുടെ അണിയറപ്രവർത്തകർ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. അടുത്ത ഷെഡ്യൂൾ മെയ് അഞ്ചിന് ആരംഭിക്കും.

സമൂഹമാധ്യങ്ങളിലൂടെ സിനിമയുടെ അണിയറപ്രവർത്തകർക്ക് സംവിധായകൻ തരുൺ മൂർത്തി നന്ദി അറിയിച്ചു. "ഇതൊരു വെറും നന്ദി വാക്കല്ല, മറിച്ച് ഞങ്ങളുടെ ഹൃദയത്തിന്റെ ഒരു ഭാഗമാണ്. ഈ 55 ദിവസങ്ങൾ വെറും ജോലിയായിരുന്നില്ല, മറിച്ച് ഞങ്ങൾ എന്നെന്നും കൂടെക്കൂട്ടുന്ന ഒരു വലിയ യാത്രയായിരുന്നു. എന്തുകൊണ്ടോ ഇതൊരു തുടക്കം മാത്രമാണെന്ന് തോന്നുന്നു. വരാനിരിക്കുന്ന ദിവസങ്ങൾ... അതിൽ ഇതിലും മനോഹരമായ എന്തോ ഒന്നുണ്ട്," എന്നാണ് തരുൺ കുറിച്ചത്.

ലൗലജൻ എന്ന പൊലീസ് സബ് ഇൻസ്പക്ടറുടെ വേഷത്തിലാണ് ചിത്രത്തിൽ മോഹൻലാൽ എത്തുന്നത്. വലിയ താരനിരയാണ് ഈ ചിത്രത്തിൽ അണിനിരക്കുന്നത്. മീരാ ജാസ്മിൻ ആണ് നായിക. ലാലു അലക്സ്, മനോജ് കെ. ജയൻ, ജഗദീഷ്, ഇർഷാദ്, പ്രമോദ് വെളിയനാട്, കിരൺ പീതാംബരൻ, വിജി വിശ്വനാഥ്, ഭാമ അരുൺ, പ്രാർത്ഥന, എന്നിവരാണ് സിനിമയിലെ മറ്റ് പ്രധാന താരങ്ങൾ.

ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാനാണ് ഈ ചിത്രത്തിന്റെ നിർമാണം.'ഇഷ്ക്' ,'ആലപ്പുഴ ജിംഖാന', 'മഹാറാണി' എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രതീഷ് രവിയുടേതാണ് തിരക്കഥ. സംഗീതം - ജേക്സ് ബിജോയ്, ഛായാഗ്രാഹകൻ - ഷാജികുമാർ, എഡിറ്റിങ് - വിവേക് ഹർഷൻ, ഓഡിയോഗ്രഫി - വിഷ്ണു ഗോവിന്ദ്, കലാസംവിധാനം - ഗോകുൽ ദാസ്, മേക്കപ്പ് - റോണക്സ് സേവ്യർ, കോസ്റ്റ്യും - ഡിസൈൻ - മഷർ ഹംസ, കോ-ഡയറക്ടർ - ബിനു പപ്പു, ചീഫ് അസോസിയേറ്റ് ഡയറക്ടർ - മിറാഷ് ഖാൻ, അസോസിയേറ്റ് ഡയറക്ടർ -അനസ്. വി, സ്റ്റിൽസ് - അമൽ സി. സദർ, പ്രൊഡക്ഷൻ മാനേജർ- ജോമോൻ ജോയ്, ചാലക്കുടി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- എസ്സാൻ, പ്രൊഡക്ഷൻ കൺട്രോളർ - സുധർമ്മൻ വള്ളിക്കുന്ന്.

SCROLL FOR NEXT