കൊച്ചി: മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി ഒരുക്കുന്ന 'L366'ന്റെ ടൈറ്റിൽ പുറത്ത്. 'അതിമനോഹരം' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. വിഷു ദിനത്തോട് അനുബന്ധിച്ചാണ് സിനിമയുടെ ടൈറ്റിൽ പുറത്തുവിട്ടത്. "എല്ലാവർക്കും അതിമനോഹരമായ വിഷു ആശംസകൾ" നേർന്നുകൊണ്ടാണ് അണിയറപ്രവർത്തകർ ടൈറ്റിൽ അനൗൺസ്‌മെന്റ് പോസ്റ്റർ പങ്കുവച്ചത്.
അടുത്താണ് സിനിമയുടെ ആദ്യ ഷെഡ്യൂൾ പൂർത്തിയായത്. 55 ദിവസമായിരുന്നു ആദ്യ ഷെഡ്യൂൾ. അടുത്ത ഷെഡ്യൂൾ മേയ് അഞ്ച് മുതൽ വീണ്ടും ആരംഭിക്കുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്. ലൗലജൻ എന്ന പൊലീസുകാരന്റെ വേഷത്തിലാണ് സിനിമയിൽ മോഹൻലാൽ എത്തുന്നത്. മീരാ ജാസ്‌മിൻ ആണ് ചിത്രത്തിലെ നായിക.
ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാനാണ് ഈ ചിത്രത്തിന്റെ നിർമാണം.'ഇഷ്ക്' ,'ആലപ്പുഴ ജിംഖാന', 'മഹാറാണി' എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രതീഷ് രവിയുടേതാണ് തിരക്കഥ. 'തുടരും' ഉൾപ്പെടെ ലാലേട്ടന്റെ സൂപ്പർഹിറ്റ് സിനിമകൾക്ക് ക്യാമറ ചലിപ്പിച്ച ഷാജി കുമാറാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്.
സംഗീതം - ജേക്സ് ബിജോയ്, എഡിറ്റിങ് - വിവേക് ഹർഷൻ, ഓഡിയോഗ്രഫി - വിഷ്ണു ഗോവിന്ദ്, കലാസംവിധാനം - ഗോകുൽ ദാസ്, മേക്കപ്പ് - റോണക്സ് സേവ്യർ, കോസ്റ്റ്യും - ഡിസൈൻ - മഷർ ഹംസ, കോ-ഡയറക്ടർ - ബിനു പപ്പു, ചീഫ് അസോസിയേറ്റ് ഡയറക്ടർ - മിറാഷ് ഖാൻ, അസോസിയേറ്റ് ഡയറക്ടർ -അനസ്. വി, സ്റ്റിൽസ് - അമൽ സി. സദർ, പ്രൊഡക്ഷൻ മാനേജർ- ജോമോൻ ജോയ്, ചാലക്കുടി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- എസ്സാൻ, പ്രൊഡക്ഷൻ കൺട്രോളർ - സുധർമ്മൻ വള്ളിക്കുന്ന്, മാർക്കറ്റിങ് - ഒബ്‌സ്‌ക്യൂറ.