Source: News Malayalam 24x7
MOVIES

ഇനി ടി.എസ്. ലവ്‌ലജൻ മൂഡ്! മോഹൻലാൽ - തരുൺ മൂർത്തി ചിത്രം L366 ക്യാരക്ടർ പോസ്റ്റർ പുറത്ത്

സിനിമയിൽ നിന്നുള്ള മോഹൻലാലിൻ്റെ പോസ്റ്ററും കഥാപാത്രത്തിൻ്റെ പേരുമാണ് പുറത്തുവിട്ടിരിക്കുന്നത്...

Author : ന്യൂസ് ഡെസ്ക്

തുടരും എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം തരുണ്‍ മൂര്‍ത്തിയും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് ക്യാരക്ടർ പോസ്റ്റർ പുറത്ത്. L366 എന്ന് താൽക്കാലികമായി പേര് നൽകിയിരിക്കുന്ന ചിത്രത്തിൽ മോഹന്‍ലാല്‍ പൊലീസ് വേഷത്തിലാണ് എത്തുന്നത്. സിനിമയിൽ നിന്നുള്ള മോഹൻലാലിൻ്റെ പോസ്റ്ററും കഥാപാത്രത്തിൻ്റെ പേരുമാണ് പുറത്തുവിട്ടിരിക്കുന്നത്. ടി.എസ്. ലവ്‌ലജൻ എന്ന പൊലീസ് കഥാപാത്രമായാണ് മോഹൻലാൽ ചിത്രത്തിൽ എത്തുന്നത്. പൊലീസ് യൂണിഫോമിൽ നിൽക്കുന്ന മോഹൻലാലിൻ്റെ ചിത്രമാണ് പോസ്റ്ററിലുള്ളത്. "മനുഷ്യരൂപത്തിലുള്ള ശുദ്ധമായ സ്നേഹത്തെ പരിചയപ്പെടുത്തുന്നു - ടി.എസ്. ലവ്‌ലജൻ" എന്ന ക്യാപ്ഷനോടെയാണ് പോസ്റ്റർ പങ്കുവച്ചത്.

ചിത്രത്തിനായി മോഹൻലാൽ താടി വടിച്ചത് ഏറെ വൈറലായിരുന്നു. മീശ പിരിച്ചുള്ള മോഹൻലാലിൻ്റെ ചിത്രം ആരാധകർ ഏറ്റെടുത്ത് ആഘോഷമാക്കിയിരുന്നു. 'ചുമ്മാ' എന്ന ക്യാപ്ഷനോടെയാണ് ചിത്രത്തിനായുള്ള തൻ്റെ പുതിയ മേക്കോവർ മോഹൻലാൽ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.

ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിൻ്റെ ബാനറില്‍ മോഹന്‍ലാല്‍ ആദ്യമായി നായകനാകുന്ന ചിത്രം കൂടിയാണ് L366. തുടരും ഉള്‍പ്പടെയുള്ള സിനിമകളുടെ ഛായാഗ്രാഹകനായ ഷാജി കുമാറാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. സംഗീതം ജേക്‌സ് ബിജോയ് ആണ്. എഡിറ്റിംഗ് വിവേക് ഹര്‍ഷനും ആര്‍ട്ട് ഡയറക്ടര്‍ ഗോകുല്‍ ദാസുമാണ്. സൗണ്ട് ഡിസെന്‍ വിഷ്ണു ഗോവിന്ജ് നിര്‍വഹിക്കുമ്പോള്‍ കോസ്റ്റ്യൂം ഡിസൈന്‍ ചെയ്യുന്ന മഷര്‍ ഹംസയാണ്.

SCROLL FOR NEXT