മോഹന്‍ലാല് 
MOVIES

A.M.M.Aയില്‍ മോഹന്‍ലാല്‍ തുടരും; സിദ്ദീഖിന് പകരം പുതിയ ജനറല്‍ സെക്രട്ടറിയെ കണ്ടെത്തും

ജൂണ്‍ 22നാണ് A.M.M.Aയുടെ നിര്‍ണായക ജനറല്‍ ബോഡി യോഗം നടക്കുക

Author : ന്യൂസ് ഡെസ്ക്

A.M.M.A പ്രസിഡന്റ് സ്ഥാനത്ത് നടന്‍ മോഹന്‍ലാല്‍ തുടരും. പ്രസിഡന്റ് സ്ഥാനത്ത് തുടരാന്‍ തയ്യാറെന്ന് മോഹന്‍ലാല്‍ അഡ്‌ഹോക് കമ്മിറ്റിയെ അറിയിച്ചു. എന്നാല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരമുണ്ടായാല്‍ താന്‍ പിന്‍മാറുമെന്നും നടന്‍ പറഞ്ഞു.

അതേസമയം ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് സിദ്ദിഖിന് പകരം മറ്റൊരാളെ കണ്ടെത്തും. ജനറല്‍ ബോഡി യോഗത്തിന് ശേഷമായിരിക്കും ഈ തീരുമാനം. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരത്തിന് സാധ്യത കുറവാണ്. ജൂണ്‍ 22നാണ് A.M.M.Aയുടെ നിര്‍ണായക ജനറല്‍ ബോഡി യോഗം നടക്കുക.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് A.M.M.Aയിലെ എക്സിക്യൂട്ടീവ് അംഗങ്ങള്‍ കൂട്ടരാജി വെച്ചത്. അതിന് പിന്നാലെ പുതിയ ഭരണസമിതി എന്നു നിലവില്‍ വരും എന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നിരുന്നു.

നേരത്തെ മോഹന്‍ലാല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരിച്ചുവരില്ലെന്ന് അറിയിച്ചിരുന്നു. കുടുംബവും സുഹൃത്തുകളും എതിര്‍പ്പ് അറിയിച്ചതിനെ തുടര്‍ന്നാണ് മോഹന്‍ലാല്‍ അന്ന് ഇങ്ങനെയൊരു നിലപാട് സ്വീകരിച്ചത്. ഇക്കാര്യം A.M.M.A അഡ്ഹോക്ക് കമ്മിറ്റിയെ മോഹന്‍ലാല്‍ അറിയിക്കുകയും ചെയ്തിരുന്നു.

SCROLL FOR NEXT