മോഹൻലാൽ, അജയ് ദേവ്ഗൺ 
MOVIES

"നല്ല രീതിയിൽ അവസാനിപ്പിച്ചു"; ഹിന്ദി 'ദൃശ്യം 3' കണ്ടെന്ന് മോഹൻലാൽ, അജയ് ദേവ്ഗണിനും അണിയറ പ്രവർത്തകർക്കും പ്രശംസ

അഭിഷേക് പഥക് സംവിധാനം ചെയ്ത ചിത്രം മലയാളം പതിപ്പിൽ നിന്നും വേറിട്ട രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്

Author : ന്യൂസ് ഡെസ്ക്

ഹിന്ദി 'ദൃശ്യം 3'യെ പ്രശംസിച്ച് മോഹൻലാൽ. ജനപ്രിയമായ ഫ്രാഞ്ചൈസിക്ക് അനുയോജ്യമായ അവസാനമാണ് അണിയറപ്രവർത്തകർ നൽകിയതെന്ന് നടൻ. ചിത്രത്തെ പ്രശംസിക്കുന്ന മോഹൻലാലിന്റെ വീഡിയോ 'ദൃശ്യം: ദ കൺക്ലൂഷൻ' അണിയറപ്രവർത്തകരാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.

മോഹൻലാലിന്റെ വാക്കുകൾ: ദൃശ്യം: ദ കൺക്ലൂഷൻ കണ്ടു. ജനപ്രിയമായ ഈ യാത്രയ്ക്ക് അനുയോജ്യമായ അവസാനം കണ്ടെത്തിയതിൽ എന്റെ അഭിനന്ദനങ്ങൾ. അഭിഷേക് പഥക്, കുമാർകുമാർ മംഗത് പഥക്, അജയ് ദേവ്ഗൺ, കൂടാതെ ഈ ചിത്രത്തിന്റെ എല്ലാ അഭിനേതാക്കൾക്കും അണിയറപ്രവർത്തകർക്കും എന്റെ അഭിനന്ദനങ്ങൾ. വളരെ നന്നായി ചെയ്തു.

'ദൃശ്യം' ഹിന്ദി ഫ്രാഞ്ചൈസിയിലെ മൂന്നാമത്തെയും അവസാനത്തെയും ചിത്രമാണ് 'ദ കൺക്ലൂഷൻ'. വിജയ് സൽഗാവോങ്കറിന്റെയും കുടുംബത്തിന്റെയും കഥ പറഞ്ഞവസാനിപ്പിക്കുന്ന ചിത്രം ആദ്യദിനം മുതൽ ബോക്‌സ് ഓഫീസിൽ വൻ തരംഗമാണ് സൃഷ്ടിക്കുന്നത്.

അഭിഷേക് പഥക് സംവിധാനം ചെയ്ത ചിത്രം മലയാളം പതിപ്പിൽ നിന്നും വേറിട്ട രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. അജയ് ദേവ്ഗണിന് പുറമേ, തബു, ശ്രിയ ശരൺ, രജത് കപൂർ, പ്രകാശ് രാജ്, ജയ്ദീപ് അഹ്‌ലാവത്, ഇഷിത ദത്ത, മൃണാൾ യാദവ്, കമലേഷ് സാവന്ത് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളിൽ എത്തിയത്.

സ്റ്റാർ സ്റ്റുഡിയോ 18, പനോരമ സ്റ്റുഡിയോസ് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. തിരക്കഥ: ആമിൽ കീയാൻ ഖാൻ, അഭിഷേക് പഥക്, പർവേസ് ഷെയ്ഖ്, സംഭാഷണം: ആമിൽ കീയാൻ ഖാൻ, ഛായാഗ്രഹണം: സുധീർ കുമാർ ചൗധരി, എഡിറ്റിങ്: സന്ദീപ് ഫ്രാൻസിസ്, പ്രൊഡക്ഷൻ ഡിസൈൻ: പ്രിയ സുഹാസ്, സംഗീതം: രവി ബസ്രൂർ, റോചക് കോഹ്‌ലി, കർമ്മ, ഗാനരചന: മനോജ് മുൻതഷീർ, ആമിൽ കീയാൻ ഖാൻ, കർമ്മ, സൗണ്ട് ഡിസൈൻ: ബെയ്‌ലോൺ ഫൊൺസെക്ക, കോസ്റ്റ്യൂം ഡിസൈൻ: നവീൻ ഷെട്ടി, താന്യ ഓക്ക്, പശ്ചാത്തലസംഗീതം: അമർ മൊഹിലെ.

SCROLL FOR NEXT