മലയാള സിനിമയിൽ മുമ്പെങ്ങും കാണാനാകാത്ത അവിശ്വസനീയമായ റീ-റിലീസ് ക്രൗഡ് പുള്ളറായി മാറിയിരിക്കുകയാണ് മോഹൻലാലിൻ്റെ 'ഛോട്ടാ മുംബൈ'. ജൂൺ ആറിന് തിയേറ്ററിൽ തിരിച്ചെത്തിയ ചിത്രം പ്രദര്‍ശിപ്പിക്കുന്ന തീയേറ്ററുകളെയെല്ലാം ഇളക്കിമറിക്കുന്ന കാഴ്ചയാണ് കാണാനാകുന്നത്. നാലു ദിവസം കൊണ്ട് കളക്ഷൻ രണ്ട് കോടി പിന്നിട്ടിരിക്കുകയാണ് ഈ അൻവർ റഷീദ് ചിത്രം.
ചിത്രം ഈ കുതിപ്പ് തുടർന്നാല്‍, ദേവദൂതന്‍ റീ-റിലീസില്‍ നേടിയ കളക്ഷന്‍ റെക്കോര്‍ഡ് 'ഛോട്ടാ മുംബൈ' അതിവേഗം തന്നെ മറി കടക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 17 ദിവസം കൊണ്ട് 5.2 കോടിയാണ് ദേവദൂതന്‍ നേടിയത്.
ഞായറാഴ്ച അവധി ദിവസത്തിൽ കേരളത്തില്‍ നിന്ന് മാത്രം 'ഛോട്ടാ മുംബൈ' നേടിയത് 70 ലക്ഷം രൂപയാണ്. ആദ്യ മൂന്ന് ദിവസത്തിനകം ആഗോള ബോക്സ് ഓഫീസില്‍ സിനിമ നേടിയത് 1.90 കോടി രൂപയാണെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, മോഹൻലാലിൻ്റെ സിനിമാ കരിയറിൽ ആദ്യമായി മൂന്ന് സിനിമകൾ 75 ദിവസത്തിനകം ബോക്സോഫീസിൽ നിന്ന് 500 കോടി രൂപ വാരിയെന്ന തരത്തിലും റിപ്പോർട്ടുഖൾ വരുന്നുണ്ട്. ബിഗ് ബജറ്റ് ചിത്രം 'എമ്പുരാന്‍' 266.3 കോടി രൂപ നേടിയപ്പോള്‍, പിന്നാലെ വന്ന തരുൺ മൂർത്തി 'തുടരും' 233 കോടി രൂപയും നേടിയിരുന്നു. ഇതിന് പിന്നാലെ ഛോട്ടാ മുംബൈയും വന്നതോടെ മോഹന്‍ലാല്‍ 500 കോടി തൊട്ടു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ദേവദൂതന്‍ അഞ്ച് കോടിയും, സ്ഫടികവും മണിച്ചിത്രത്താഴും രണ്ടാം വരവില്‍ നാല് കോടിയിലധികവും കളക്ഷൻ നേടിയിരുന്നു. ഛോട്ടാ മുംബൈയുടെ അത്ഭുത കുതിപ്പ് ഇവയെ എല്ലാം മറികടക്കുമെന്ന പ്രതീക്ഷയാണ് സമ്മാനിക്കുന്നത്. തിയേറ്ററിൽ പാട്ടും ആട്ടവും ആരവങ്ങളുമായി ഏറെ നാളുകൾക്ക് ശേഷമാണ് ഒരു മോഹൻലാൽ ചിത്രം ആരാധകർ കൊണ്ടാടുന്നത്.
തിയേറ്ററിൽ പാട്ടും ആട്ടവും ആരവങ്ങളുമായി ഏറെ നാളുകൾക്ക് ശേഷമാണ് ഒരു മോഹൻലാൽ ചിത്രം ആരാധകർ കൊണ്ടാടുന്നത്.
2025 മോഹൻലാലിനെ സംബന്ധിച്ച് വലിയ തിരിച്ചുവരവിൻ്റെ പ്രതീക്ഷയാണ് സമ്മാനിക്കുന്നത്. ലാലിൻ്റേതായി അണിയറയിൽ വൻ ബജറ്റിലുള്ള സിനിമകൾ ഒരുങ്ങുന്നുണ്ട്. അതോടൊപ്പം കൂടുതല്‍ മോഹന്‍ലാല്‍ ചിത്രങ്ങളുടെ റീ-റിലീസുകള്‍ ഇനിയും ഉണ്ടാകുമെന്ന് തന്നെ പ്രതീക്ഷിക്കാം.