എം.എസ്. ധോണി ദി അണ്‍ടോള്‍ഡ് സ്റ്റോറി 
MOVIES

ധോണിയുടെ പിറന്നാള്‍ ദിനത്തില്‍ എം.എസ്. ധോണി ദി അണ്‍ടോള്‍ഡ് സ്റ്റോറി റീ-റിലീസ്

അന്തരിച്ച ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്‌പുത് ആയിരുന്നു ധോണിയായി സിനിമയിലെത്തിയത്

Author : ന്യൂസ് ഡെസ്ക്

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ എം.എസ് ധോണിയുടെ ബയോപിക് 'എം.എസ്. ധോണി ദി അണ്‍ടോള്‍ഡ് സ്റ്റോറി' വീണ്ടും തിയേറ്ററുകളിലേക്ക് എത്തുന്നു. ധോണിയുടെ 43-ാം പിറന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായാണ് ചിത്രം റീ-റിലീസ് ചെയ്യുന്നത്. ജൂലൈ 5 മുതല്‍ 11 വരെയാകും പ്രദര്‍ശനം.

അന്തരിച്ച ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്‌പുത് ആയിരുന്നു ധോണിയായി സിനിമയിലെത്തിയത്. റാഞ്ചിയിലെ സ്കൂള്‍ വിദ്യാര്‍ഥിയായിരുന്ന കാലം മുതല്‍ 2011 ഏകദിന ലോകകപ്പ് ഫൈനല്‍ വിജയം വരെ നീളുന്ന ധോണിയുടെ ജീവിതമാണ് ചിത്രത്തില്‍ കാണാനാവുക. ധോണിയായി സ്ക്രീനില്‍ മികച്ച പ്രകടനം കാഴ്ചവെച്ച സുശാന്തിനെ മുന്‍പ് ധോണി നേരിട്ട് അഭിനന്ദിച്ചിരുന്നു. 

നീരജ് പാണ്ഡെ സംവിധാനം ചെയ്ത ചിത്രത്തില്‍ കിയാര അദ്വാനി, ദിഷാ പഠാനി, അനുപം ഖേര്‍, ഭൂമിക ചൗള തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 2016 സെപ്റ്റംബര്‍ 30ന് ആയിരുന്നു സിനിമ റിലീസ് ചെയ്തത്. 


SCROLL FOR NEXT