MOVIES

മുഫാസ: ദി ലയണ്‍ കിംഗ്; ട്രെയ്‌ലര്‍

ലയണ്‍ കിംഗിന്റെ പ്രീക്വലാണ് മുഫാസ : ദി ലയണ്‍ കിംഗ്

Author : ന്യൂസ് ഡെസ്ക്


ബാരി ജെന്‍കിന്‍സ് സംവിധാനം ചെയ്യുന്ന മുഫാസ : ദി ലയണ്‍ കിംഗിന്റെ ട്രെയ്‌ലര്‍ റിലീസ് ചെയ്തു. കാലിഫോര്‍ണിയയിലെ അനാഹൈമില്‍ നടന്ന ഡിസ്‌നി കണ്‍വെന്‍ഷനില്‍ വെച്ചാണ് ട്രെയ്‌ലര്‍ റിലീസ് ചെയ്തത്. ലയണ്‍ കിംഗിന്റെ പ്രീക്വലാണ് മുഫാസ : ദി ലയണ്‍ കിംഗ്. ഡിസംബർ 20നാണ് ചിത്രം തിയേറ്ററിലെത്തുന്നത്. 

'നിങ്ങളെല്ലാവരെയും പോലെ ലയണ്‍ കിംഗ് എന്നിലും മായത്ത ഒരു മുദ്ര പതിപ്പിച്ചു. മുഫാസയുടെ കഥ പറയുന്നത് ഒരു വലിയ ബഹുമതിയായാണ് ഞാന്‍ കാണുന്നത്', എന്നാണ് സംവിധായകന്‍ ബാരി ജെന്‍കിന്‍സ് പറഞ്ഞത്.

ട്രെയ്‌ലറില്‍ മുഫാസയുടെ ചെറുപ്പകാലവും അവന്റെ സഹോദരനായ സ്‌കാറിനെയുമാണ് കാണിക്കുന്നത്. അവര്‍ സഹോദരന്‍മാരില്‍ നിന്ന് ശത്രുക്കളായി മാറുന്നതും ട്രെയ്‌ലറില്‍ കാണിക്കുന്നുണ്ട്. ആരോണ്‍ പിയറി, കെല്‍വിന്‍ ഹാരിസണ്‍ ജൂനിയര്‍, സേത്ത് റോജന്‍, ബില്ലി ഐച്ച്‌നര്‍, തിയോ സോമോലു, ബ്രെലിന്‍ റാങ്കിന്‍സ്, അനിക നോനി റോസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

SCROLL FOR NEXT