MOVIES

പരാരിയുടെ 'പന്തള്‍Chant'; തരംഗമായി മ്യൂസിക് വീഡിയോ

മൂ.രി, ബേബി ജീന്‍, ജോക്കര്‍, ഡാബ്‌സി എന്നിവര്‍ ചേര്‍ന്നാണ് പാട്ടിന്റെ വരികള്‍ എഴുതിയിരിക്കുന്നത്

Author : ന്യൂസ് ഡെസ്ക്

'റൈറ്റിങ് കമ്പനി'യുടെ ബാനറില്‍ മുഹ്‌സിന്‍ പരാരി സംവിധാനം ചെയ്ത 'പന്തള്‍Chant' മ്യൂസിക് വീഡിയോ തരംഗമാകുന്നു. മുറിജിനല്‍സ് പുറത്തിറക്കുന്ന ആല്‍ബത്തിലെ മൂന്നാമത്തെ ഗാനമാണിത്. മൂ.രി, ബേബി ജീന്‍, ജോക്കര്‍, ഡാബ്‌സി എന്നിവര്‍ ചേര്‍ന്നാണ് പാട്ടിന്റെ വരികള്‍ എഴുതിയിരിക്കുന്നത്.

ഡാബ്‌സി, ബേബി ജീന്‍, ജോക്കര്‍ എന്നിവരാണ് ഗായകര്‍. എം.എച്ച്.ആറും റൈത്ത് വിയുമാണ് സംഗീതം നിര്‍മ്മിക്കുന്നത്. റെക്‌സ് വിജയനാണ് 'പന്തള്‍Chant'ന്റെ ട്രാക്‌സ് മിക്‌സും മാസ്റ്ററിംഗും.

ലുക്ക്മാന്‍ അവറാന്‍ അഭിനയിച്ച ശേഖര്‍ മേനോന്‍ സംഗീതം നല്‍കിയ 03:00 AM, ശേഖര്‍ മേനോന്റെ സംഗീതത്തില്‍ ശ്രീനാഥ് ഭാസി ആലപിച്ച കോഴിപ്പങ്ക്, സിതാര കൃഷ്ണകുമാര്‍ ഈണം പകര്‍ന്നാലപിച്ച ജിലേബി എന്നീ മ്യൂസിക് വീഡിയോകളും റൈറ്റിംഗ് കമ്പനി പുറത്തിറക്കിയിട്ടുണ്ട്.

SCROLL FOR NEXT