നയന്‍താര 
MOVIES

നയന്‍താരയുടെ മുക്കുത്തി അമ്മന്‍; രണ്ടാം ഭാഗം പ്രഖ്യാപിച്ചു

ചിത്രത്തിന്‍റെ നിര്‍മാതാക്കളായ വേല്‍സ് ഫിലിം ഇന്‍റർനാഷണല്‍ ആണ് രണ്ടാം ഭാഗം വരുന്നു എന്ന പ്രഖ്യാപനം നടത്തിയത്

Author : ന്യൂസ് ഡെസ്ക്

നയന്‍താര കേന്ദ്ര കഥാപാത്രമായി എത്തിയ മുക്കുത്തി അമ്മന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചു. ചിത്രത്തിന്‍റെ നിര്‍മാതാക്കളായ വേല്‍സ് ഫിലിം ഇന്‍റർനാഷണല്‍ ആണ് രണ്ടാം ഭാഗം വരുന്നു എന്ന പ്രഖ്യാപനം നടത്തിയത്. ചിത്രത്തിന്‍റെ റിലീസ് തിയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. രണ്ടാം ഭാഗത്തിലും നയന്‍താര തന്നെയാണ് കേന്ദ്ര കഥാപാത്രമായി എത്തുന്നത്.

അതേസമയം ചിത്രത്തിലെ മറ്റ് അഭിനേതാക്കളുടെ വിവരങ്ങളൊന്നും തന്നെ പുറത്തുവിട്ടിട്ടില്ല. 2020ല്‍ പുറത്തിറങ്ങിയ ആദ്യ ഭാഗം സംവിധാനം ചെയ്തത് ആര്‍.ജെ ബാലാജിയാണ്. എന്നാല്‍ രണ്ടാം ഭാഗത്തില്‍ ആര്‍.ജെ ബാലാജി ഉണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതില്‍ ഇതുവരെ ഔദ്യോഗിക അറിയിപ്പ് വന്നിട്ടില്ല.

ആര്‍.ജെ ബാലാജി തിരക്കഥയും സംവിധാനവും നിര്‍വഹിച്ച മുക്കുത്തി അമ്മന്‍ ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലാണ് റിലീസ് ചെയ്തത്. നയന്‍താരയ്‌ക്കൊപ്പം ആര്‍.ജെ ബാലാജിയും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായിരുന്നു. അവര്‍ക്ക് പുറമെ ഉര്‍വശി, സ്മൃതി വെങ്കട്, മധു മൈലന്‍കൊടി, അഭിനയ, മോളി, അജയ് ഘോഷ് എന്നിവരും പ്രധാന കഥാപാത്രങ്ങളായി വേഷമിട്ടു.

SCROLL FOR NEXT