MOVIES

'ടിയാന്‍' സംവിധായകനൊപ്പം വീണ്ടും മുരളി ഗോപി; നായകനായി ആര്യ

സിനിമയുടെ പൂജ തമിഴ്നാട്ടിലെ രാമനാഥപുരത്തെ മംഗളനാഥസ്വാമി ശിവ ക്ഷേത്രത്തിൽ നടന്നു.

Author : ന്യൂസ് ഡെസ്ക്

പൃഥ്വിരാജ്-ഇന്ദ്രജിത്ത് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തിയ ടിയാന് ശേഷം മുരളി ഗോപിക്കൊപ്പം പുതിയ സിനിമ ഒരുക്കാന്‍ സംവിധായകന്‍ ജിയെന്‍ കൃഷ്ണകുമാര്‍. മുരളി ഗോപിയുടെ തിരക്കഥയില്‍ മലയാളം-തമിഴ് ഭാഷകളിലായി ഒരുക്കുന്ന സിനിമയില്‍ തെന്നിന്ത്യന്‍ താരം ആര്യയാണ് നായകനായി എത്തുന്നത്. സിനിമയുടെ പൂജ തമിഴ്നാട്ടിലെ രാമനാഥപുരത്തെ മംഗളനാഥസ്വാമി ശിവ ക്ഷേത്രത്തിൽ നടന്നു.


ശാന്തി ബാലകൃഷ്ണൻ,നിഖില വിമൽ,സരിത കുക്കു, ഇന്ദ്രൻസ്,മുരളി ഗോപി, സിദ്ധിക്ക്,രഞ്ജി പണിക്കർ,ശരത് അപ്പാനി,തരികിട സാബു തുടങ്ങിയ പ്രമുഖ താരങ്ങൾ അഭിനയിക്കുന്നു. മലയാളം,തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലെ നിരവധി താരങ്ങളും ചിത്രത്തിൽ വേഷമിടുന്നു. ഹിറ്റ് തമിഴ് സിനിമ മാർക്ക് ആന്റണിക്ക് ശേഷം മിനി സ്റ്റുഡിയോയുടെ ബാനറിൽ എസ്. വിനോദ് കുമാർ നിര്‍മിക്കുന്ന ചിത്രത്തിന്‍റെ ടൈറ്റില്‍ പുറത്തുവിട്ടിട്ടില്ല. പി ആർ ഒ-എ എസ് ദിനേശ്.

മോഹന്‍ലാല്‍ - പൃഥ്വിരാജ് കോംബോയുടെ എമ്പുരാനാണ് മുരളി ഗോപിയുടെ അണിയറയില്‍ ഒരുങ്ങുന്ന മറ്റൊരു പ്രധാന ചിത്രം.

SCROLL FOR NEXT