അനന്തൻകാട് പോസ്റ്റർ  NEWS MALAYALAM 24x7
MOVIES

മുരളി ഗോപി വീണ്ടും; 'അനന്തന്‍ കാട്' തിരുവോണ ദിനം സ്‌പെഷല്‍ പോസ്റ്റര്‍

തിരുവനന്തപുരം പശ്ചാത്തലമായി മലയാളത്തിലും തമിഴിലുമായാണ് ചിത്രം പുറത്തിറങ്ങുന്നത്

Author : ന്യൂസ് ഡെസ്ക്

മുരളി ഗോപി തിരക്കഥയെഴുതിയ 'അനന്തന്‍ കാട്' എന്ന ബിഗ് ബജറ്റ് ചിത്രത്തിലെ തിരുവോണം ദിനം പുതിയ പോസ്റ്റര്‍ പുറത്ത്. ചിത്രത്തില്‍ നായക കഥാപാത്രമായെത്തുന്ന ആര്യ, മുരളി ഗോപി, വിജയരാഘവന്‍, ഇന്ദ്രന്‍സ്, അച്യുത് കുമാര്‍, സുനില്‍, അപ്പാനി ശരത്, ദേവ് മോഹന്‍, ശാന്തി ബാലചന്ദ്രന്‍, നിഖില വിമല്‍ തുടങ്ങിയവരെയാണ് പോസ്റ്ററിലുള്ളത്. ചിത്രം സംവിധാനം ചെയ്യുന്നത് 'ടിയാന്‍' സംവിധാനം ചെയ്ത ജിയെന്‍ കൃഷ്ണകുമാര്‍ ആണ്.

മലയാളത്തിലും തമിഴിലുമായി തിരുവനന്തപുരം പശ്ചാത്തലമായി ഇറങ്ങുന്ന ബിഗ് ബജറ്റ് ചിത്രം 'അനന്തന്‍ കാടി'ല്‍ വമ്പന്‍ താരനിരയും ഒരുമിക്കുന്നുണ്ട്. ഒട്ടേറെ അന്യഭാഷ താരങ്ങളും സിനിമയിലുണ്ട്. ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായി മാറിയ ചിത്രത്തിന്റെ ടീസര്‍ അന്യായ മേക്കിംഗുമായി മികച്ചൊരു ദൃശ്യവിരുന്നായിരിക്കും ചിത്രമെന്ന് അടിവരയിടുന്നതായിരുന്നു. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ക്യാരക്ടര്‍ പോസ്റ്ററുകളും ഏവരും ഏറ്റെടുത്തിരുന്നു.

കാന്താര, മംഗലവാരം, മഹാരാജ തുടങ്ങിയ സിനിമകളുടെ സംഗീത സംവിധായകന്‍ അജനീഷ് ലോകനാഥാണ് സംഗീത സംവിധാനം. പ്രേക്ഷക, നിരൂപക ശ്രദ്ധ നേടിയ 'ടിയാന്‍' എന്ന ബിഗ് ബജറ്റ് സിനിമയ്ക്ക് ശേഷം മുരളീ ഗോപിയും ജിയെന്‍ കൃഷ്ണകുമാറും വീണ്ടും ഒന്നിക്കുന്ന സിനിമ കൂടിയാണ് ഇത്. വന്‍വിജയമായി മാറിയ 'മാര്‍ക്ക് ആന്റണി'ക്ക് ശേഷം മിനിസ്റ്റുഡിയോയുടെ ബാനറില്‍ എസ്. വിനോദ് കുമാര്‍ നിര്‍മിക്കുന്ന പതിനാലാമത്തെ ചിത്രമാണിത്.

ഇന്ദ്രന്‍സ്, മുരളി ഗോപി, 'പുഷ്പ' സിനിമയിലെ സുനില്‍, അപ്പാനി ശരത്, നിഖില വിമല്‍, ദേവ് മോഹന്‍, സാഗര്‍ സൂര്യ, റെജീന കാസാന്‍ഡ്ര, ശാന്തി ബാലചന്ദ്രന്‍, അജയ്, കന്നഡ താരം അച്യുത് കുമാര്‍ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഛായാഗ്രഹണം: എസ്.യുവ, എഡിറ്റര്‍: രോഹിത് വി എസ് വാരിയത്ത്, സംഗീതം: ബി അജനീഷ് ലോക്‌നാഥ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ജെയിന്‍ പോള്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: രഞ്ജിത്ത് കോതേരി, ആക്ഷന്‍ ഡയറക്ടര്‍: ആര്‍. ശക്തി ശരവണന്‍, വിഎഫ്എക്‌സ് ഡയറക്ടര്‍: ബിനോയ് സദാശിവന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: പ്രണവ് മോഹന്‍, മേക്കപ്പ്: ബൈജു എസ്, ശബ്ദമിശ്രണം: വിഷ്ണു പി സി, സൗണ്ട് ഡിസൈന്‍: അരുണ്‍ എസ് മണി, ഗാനരചന: മുരളി ഗോപി, ആലാപനം: മുരളി ഗോപി, കളറിസ്റ്റ്: ശിവശങ്കര്‍, വി.ബി2എച്ച്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: അഭില്‍ ആനന്ദ് എം ടി, ഫിനാന്‍സ് കണ്‍ട്രോളര്‍: എം എസ് അരുണ്‍, വിഎഫ്എക്‌സ്: ടിഎംഇഎഫ്എക്‌സ്, കോസ്റ്റ്യൂം: അരുണ്‍ മനോഹര്‍, സ്റ്റില്‍സ്: റിഷ്‌ലാല്‍ ഉണ്ണികൃഷ്ണന്‍, പിആര്‍ഒ: ആതിര ദില്‍ജിത്ത്.

SCROLL FOR NEXT