MOVIES

ശോഭിതയ്‌ക്കൊപ്പമുള്ള സെല്‍ഫി പങ്കുവെച്ച് നാഗ ചൈതന്യ

ഇന്നലെയാണ് സമൂഹമാധ്യമത്തില്‍ ഇരുവരും ഒരു ലിഫ്റ്റിനുള്ളില്‍ നില്‍ക്കുന്ന ഫോട്ടോ പങ്കുവെച്ചത്

Author : ന്യൂസ് ഡെസ്ക്



വിവാഹ നിശ്ചയത്തിന് ശേഷം ആദ്യമായി ശോഭിത ധുലിപാലയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് നാഗ ചൈതന്യ. ഇന്നലെയാണ് സമൂഹമാധ്യമത്തില്‍ ഇരുവരും ഒരു ലിഫ്റ്റിനുള്ളില്‍ നില്‍ക്കുന്ന ഫോട്ടോ പങ്കുവെച്ചത്. എന്നാല്‍ താരം കമന്റ് സെക്ഷന്‍ ഡിസേബിള്‍ ചെയ്തിട്ടുണ്ട്. ഇരുവരും കറുപ്പ് നിറത്തിലുള്ള വസ്ത്രമാണ് ധരിച്ചിരിക്കുന്നത്.


ഗ്രേ ടീ ഷര്‍ട്ടിന് മുകളില്‍ ബ്ലാക്ക് ജാക്കറ്റാണ് നാഗ ചൈതന്യ ധരിച്ചിരിക്കുന്നത്. ശോഭിതയുടെത് സ്ലീവ് ലെസ് ബ്ലാക്ക് ലെതര്‍ ടോപ്പാണ്. 'everything everywhere all at once', എന്നാണ് ഫോട്ടോയ്ക്ക് നല്‍കിയിരിക്കുന്ന ക്യാപ്ക്ഷന്‍.


2021ല്‍ സമാന്ത രൂത്ത് പ്രഭുവുമായി വേര്‍പിരിഞ്ഞതിന് ശേഷം 2022 മുതല്‍ ശോഭിതയുമായി പ്രണയത്തിലായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. അടുത്തിടെയാണ് ഇരുവരും അവരുടെ ബന്ധം പബ്ലിക് ആക്കിയത്. റൂമറുകള്‍ നിരവധി വന്നിരുന്നെങ്കിലും വിവാഹ നിശ്ചയം വരെ ഇരുവരും ബന്ധം രഹസ്യമാക്കി വെക്കുകയായിരുന്നു. ഓഗസ്റ്റ് 8നാണ് നാഗാര്‍ജുന അക്കിനേനി നാഗച്യതന്യയുടെ വിവാഹ നിശ്ചയം അറിയിച്ച് ചിത്രങ്ങള്‍ പങ്കുവെച്ചത്.










SCROLL FOR NEXT