കൊച്ചി: അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ തെലുങ്ക് ചിത്രമായ 'നാഗബന്ധ'ത്തിന്റെ ടീസർ പുറത്ത് വിട്ട് തെലുങ്ക് സൂപ്പർതാരം മഹേഷ് ബാബു. മഹാശിവരാത്രി ആഘോഷങ്ങളോട് അനുബന്ധിച്ചാണ് ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തത്. എൻഐകെ സ്റ്റുഡിയോസ്, അഭിഷേക് പിക്ചേഴ്സ് എന്നിവയുടെ ബാനറിൽ കിഷോർ അന്നപുറെഡ്ഡി, നിഷിത നാഗിറെഡ്ഡി എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് ലക്ഷ്മി ഇറയും, ദേവാൻഷ് നാമയും ചേർന്നാണ്. സഹനിർമാതാവ് താരക് സിനിമാസ്.
ലോകോത്തര നിലവാരവും സമ്പന്നമായ നിർമാണ മൂല്യങ്ങളും വാഗ്ദാനം ചെയ്യുന്ന ഗംഭീര കാൻവാസിൽ ആണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് ടീസർ കാണിച്ചു തരുന്നു. നായകൻ വിരാട് കർണയുടെ പ്രകടനം തന്നെയാണ് ടീസറിന്റെ ഹൈലൈറ്റ്. മുതലയുമായുള്ള പോരാട്ടത്തിനു പുറമെ, ശിവന്റെ രൂപത്തിലുള്ള നടന്റെ പ്രകടനവും ടീസറിൽ കാണാം. വിരാടിന്റെ കരിയറിനെ നിർവചിക്കുന്ന പ്രകടനമാണ് അദ്ദേഹം നൽകിയിരിക്കുന്നതെന്ന് ടീസർ സൂചിപ്പിക്കുന്നു.
നഭാ നടേഷ്, ഐശ്വര്യ മേനോൻ, മഹേഷ് മഞ്ജരേക്കർ, ജഗപതി ബാബു, റിഷഭ് സാഹ്നി, ഗരുഡ റാം, ജയപ്രകാശ്, മുരളി ശർമ, അനസൂയ ഭരദ്വാജ്, ബി. എസ്. അവിനാഷ് എന്നിവർ ആണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ഇന്നലെ ഹൈദരാബാദിൽ പ്രസാദ് പിസിഎക്സിൽ ടീസർ പ്രദർശിപ്പിക്കുകയും, മാധ്യമ പ്രവർത്തകർ ഉൾപ്പെടെയുള്ളവരിൽ നിന്ന് വലിയ കയ്യടിയും അഭിനന്ദനവും നേടുകയും ചെയ്തിരുന്നു. ബ്രഹ്മാണ്ഡ സെറ്റുകളിൽ, അതിശയിപ്പിക്കുന്ന ദൃശ്യങ്ങളോടെ ഒരുക്കിയ ഈ പാൻ ഇന്ത്യൻ ആക്ഷൻ ചിത്രം തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം ഭാഷകളിൽ 2026 സമ്മർ റിലീസായി എത്തും.
ഛായാഗ്രഹണം- സൗന്ദർ രാജൻ എസ് , സംഗീതം- അഭേ, ജുനൈദ് കുമാർ, എഡിറ്റർ- ആർ.സി. പനവ്, സിഇഓ -വാസു പൊടിനി, പ്രൊഡക്ഷൻ ഡിസൈനർ - അശോക് കുമാർ, സംഭാഷണങ്ങൾ- കല്യാൺ ചക്രവർത്തി, കോസ്റ്റ്യൂം ഡിസൈനർ-അശ്വിൻ രാജേഷ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- അഭിനത്രി ജക്കൽ, ആക്ഷൻ- വെങ്കട്ട്, വ്ലാഡ് റിംബർഗ്, കെച്ച, തിരക്കഥ വികസനം- ശ്ര 1, രാജീവ് എൻ കൃഷ്ണ, വിഎഫ്‌എക്സ്: തണ്ടർ സ്റ്റുഡിയോസ്, വിഎഫ്‌എക്സ് സൂപ്പർവൈസർ-ദേവ് ബാബു ഗാന്ധി (ബുജ്ജി), പബ്ലിസിറ്റി ഡിസൈൻ -കാനി സ്റ്റുഡിയോ, പിആർഒ - ശബരി.