MOVIES

ഇതൊക്കെയാണോ ഡാന്‍സ് നമ്പര്‍? ബാലയ്യയുടെ 'ദബിഡി ദിബിഡി' കോറിയോഗ്രഫി അശ്ലീലമെന്ന് സോഷ്യല്‍ മീഡിയ

ആരാധകര്‍ക്കും നിരൂപകര്‍ക്കും ഇടയില്‍ ഒരുപോലെ ഈ ഡാന്‍സ് നമ്പര്‍ ചര്‍ച്ച വിഷയമായിട്ടുണ്ട്

Author : ന്യൂസ് ഡെസ്ക്


നന്ദമൂരി ബാലകൃഷ്ണ കേന്ദ്ര കഥാപാത്രമായി എത്തുന്ന 'ദാക്കു മഹാരാജ്' എന്ന തെലുങ്ക് ചിത്രത്തിലെ 'ദബിഡി ദിബിഡി' എന്ന ഡാന്‍സ് നമ്പര്‍ റിലീസ് ചെയ്തു. ബാലയ്യയുടെ ഡയലോഗുകള്‍ കൂടിയുള്ള ഡാന്‍സ് നമ്പര്‍ ആലപിച്ചിരിക്കുന്നത് വാഗ്‌ദേവിയാണ്. കസ്‌റള ശ്യാം രചിച്ച ഗാനത്തിന്റെ സംഗീത സംവിധാനം തമന്‍ എസ് ആണ്. ശേഖര്‍ മാസ്റ്ററാണ് കോറിയോഗ്രഫി നിര്‍വഹിച്ചിരിക്കുന്നത്.

എന്തായാലും സംഭവം സോഷ്യല്‍ മീഡിയയില്‍ വിവാദമായിരിക്കുകയാണ്. അശ്ലീലം എന്നാണ് ദബിഡി ദിബിഡിയുടെ കോറിയോഗ്രഫിയെ സോഷ്യല്‍ മീഡിയ വിശേഷിപ്പിച്ചിരിക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ പ്രേക്ഷകര്‍ മോശം കോറിയോഗ്രഫിയെ വിമര്‍ശിച്ച് രംഗത്തെത്തിയിട്ടുണ്ട്.



ആരാധകര്‍ക്കും നിരൂപകര്‍ക്കും ഇടയില്‍ ഒരുപോലെ ഈ ഡാന്‍സ് നമ്പര്‍ ചര്‍ച്ച വിഷയമായിട്ടുണ്ട്. ഉര്‍വശി റൗട്ടേലയാണ് ഡാന്‍സ് നമ്പറിലുള്ള നടി. ഉര്‍വശിയും ബാലകൃഷ്ണയും തമ്മിലുള്ള പ്രായ വ്യത്യാസത്തെയും പലരും ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

ദാക്കു മഹാരാജ സംവിധാനം ചെയ്തിരിക്കുന്നത് ബോബി കോല്ലിയാണ്. ചിത്രം ജനുവരി 12ന് തിയേറ്ററിലെത്തും. ചിത്രത്തില്‍ ബോബി ഡിയോളാണ് വില്ലനായി എത്തുന്നത്. ദുല്‍ഖര്‍ സല്‍മാന്‍, ശ്രദ്ധ ശ്രീനാഥ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാണ്.

SCROLL FOR NEXT