'മോളിവുഡ് ടൈംസ്' ഫസ്റ്റ് ലുക്ക് Source: Instagram / naslenofficial
MOVIES

വേറിട്ട ലുക്കിൽ നസ്ലിൻ; ചർച്ചയായി 'മോളിവുഡ് ടൈംസ്’ ഫസ്റ്റ് ലുക്ക്

'സുന്ദര സുരഭിലമായ ജീവിതം എന്ന മിഥ്യാ സങ്കൽപ്പത്തിൽ വിശ്വസിക്കുന്നവർ ഈ സിനിമ കാണരുത്' എന്നാണ് സിനിമയുടെ ടാഗ്‌ലൈൻ

Author : ശ്രീജിത്ത് എസ്

കൊച്ചി: ‘മുകുന്ദന്‍ ഉണ്ണി അസ്സോസിയേറ്റ്‌സ്’ എന്ന ചിത്രത്തിന് ശേഷം അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്യുന്ന 'മോളിവുഡ് ടൈംസ്' എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്ത്. മലയാള സിനിമയിലെ യുവതാരങ്ങളിൽ ശ്രദ്ധേയനായ നസ്ലിനെ വേറിട്ട ലുക്കിൽ അവതരിപ്പിക്കുന്ന പോസ്റ്റർ ആണ് പുറത്തിറക്കിയിരിക്കുന്നത്. സംഗീത് പ്രതാപ്, ഷറഫുദീൻ എന്നിവരാണ് സിനിമയിലെ മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

ക്യാമറയുമായി നിൽക്കുന്ന നസ്ലിൻ ആണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിലുള്ളത്. 'സുന്ദര സുരഭിലമായ ജീവിതം എന്ന മിഥ്യാ സങ്കല്പത്തിൽ വിശ്വസിക്കുന്നവർ ഈ സിനിമ കാണരുത്' എന്ന ടാഗ്‌ലൈനോടെയാണ് പോസ്റ്റർ പുറത്തിറക്കിയിരിക്കുന്നത്. പോസ്റ്ററിലെ നസ്ലിന്റെ ലുക്ക് ഇതിനോടകം സമൂഹമാധ്യമങ്ങളിൽ ചർച്ചയായി കഴിഞ്ഞു. ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാന്‍ ആണ് 'മോളിവുഡ് ടൈംസ്' നിര്‍മിക്കുന്നത്. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്.

രാമു സുനിലാണ് സിനിമയുടെ തിരക്കഥ. വിശ്വജിത്ത് ഒടുക്കത്തിൽ ആണ് ഛായാഗ്രഹണം. സംഗീതം ഒരുക്കുന്നത് ജേക്‌സ് ബിജോയ്. എഡിറ്റിങ്: നിധിൻ രാജ് അരോൾ & ഡയറക്ടർ, സൗണ്ട് ഡിസൈൻ & മിക്സിങ്: വിഷ്ണു ഗോവിന്ദ്, ആർട്ട് ഡയറക്ഷൻ: ആശിഖ് എസ്, കോസ്റ്റും: മാഷർ ഹംസ, മേക്കപ്പ്: റോണെക്സ് സേവിയർ, പ്രൊഡക്ഷൻ കൺട്രോളർ: സുധർമൻ വള്ളിക്കുന്ന്, ഫിനാൻസ് കൺട്രോളർ: ശിവകുമാർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: രാജേഷ് അടൂർ, വിഎഫ്‌എക്സ്: ഡിജി ബ്രിക്സ്, കളറിസ്റ്റ്: ശ്രീക് വാരിയർ, മോഷൻ ഗ്രാഫിക്സ്: ജോബിൻ ജോസഫ്, പി.ആർ.ഒ: എ എസ് ദിനേശ് , സ്റ്റിൽസ്: ബോയക്, ഡിസൈൻസ്: യെല്ലോ ടൂത്ത്, ഡിജിറ്റൽ മാർക്കറ്റിങ്: ഒബ്സ്ക്യൂറ എന്റർടെയ്‌ൻമെന്റ്.

SCROLL FOR NEXT