MOVIES

ദേശീയ ചലച്ചിത്ര പുരസ്കാരം: 'ആട്ടം' സിനിമയ്ക്ക് ആശംസകളുമായി അല്ലു അര്‍ജുന്‍

ആനന്ദ് ഏകര്‍ഷി സംവിധാനം ചെയ്ത ചിത്രം മികച്ച ചിത്രം, തിരക്കഥ, എഡിറ്റിങ് അടക്കം മൂന്ന് പുരസ്കാരങ്ങളാണ് നേടിയത്

Author : ന്യൂസ് ഡെസ്ക്

70-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തില്‍ മികച്ച സിനിമയ്ക്കുള്ള പുരസ്കാരം നേടിയ മലയാള ചിത്രം 'ആട്ട'ത്തിന് അഭിനന്ദനങ്ങളുമായി തെലുങ്ക് ചലച്ചിത്ര താരം അല്ലു അര്‍ജുന്‍. എക്സ് പ്ലാറ്റ്‌ഫോമിലൂടെ പങ്കുവെച്ച പോസ്റ്റിലൂടെയാണ് താരം ആട്ടം സിനിമയുടെ അണിയറ പ്രവര്‍ത്തകരെ അഭിനന്ദിച്ചത്. കഴിഞ്ഞ വര്‍ഷത്തെ മികച്ച നടനുള്ള പുരസ്കാരം നേടിയത് അല്ലു അര്‍ജുന്‍ ആയിരുന്നു. ആട്ടത്തിന്‍റെ സംവിധായകനും തിരക്കഥാകൃത്തുമായ ആനന്ദ് ഏകര്‍ഷിയേയും, എഡിറ്റര്‍ മഹേഷ് ഭുവനേന്ദിനെയും താരം പ്രത്യേകം അഭിനന്ദിച്ചു.

മികച്ച ചിത്രം, തിരക്കഥ, എഡിറ്റിങ് അടക്കം മൂന്ന് പുരസ്കാരങ്ങളാണ് ആട്ടം നേടിയത്. വമ്പന്‍ സിനിമകളടക്കം മത്സരിച്ച മികച്ച സിനിമയ്ക്കുള്ള വിഭാഗത്തില്‍ നാടക കൂട്ടായ്മയുടെ പിന്‍ബലത്തോടെ ഒരുക്കിയ ആട്ടം പുരസ്കാരം നേടിയത് മലയാള സിനിമയ്ക്ക് അഭിമാന നിമിഷമായി.

 ലോസ് ആഞ്ചലസിലെ ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലായ ഐഎഫ്എഫ്എല്‍എ, ഇന്ത്യന്‍ അന്താരാഷ്ട്ര ചലച്ചിത്ര ഫെസ്റ്റിവല്‍, കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവം എന്നിവിടങ്ങിലൊക്കെ ആട്ടം പ്രദര്‍ശിപ്പിക്കപ്പെട്ടിട്ടുണ്ട്. 2023ലെ കേരള ഫിലിം ക്രിട്ടിക്‌സ് അസോസിയേഷന്‍ പുരസ്‌കാരവും ആട്ടത്തിന് നേരത്തെ ലഭിച്ചിരുന്നു. മികച്ച ചിത്രം, മികച്ച സഹനടന്‍, ബെസ്റ്റ് ആക്ടര്‍ എന്നീ വിഭാഗങ്ങളിലും പുരസ്കാരം ലഭിച്ചിരുന്നു. വിനയ് ഫോര്‍ട്ട്, സരിന്‍ ഷാഹിബ്, കലാഭവന്‍ ഷാജോണ്‍ തുടങ്ങിയവരായിരുന്നു പ്രധാന വേഷങ്ങളിലെത്തിയത്.

SCROLL FOR NEXT