MOVIES

മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രത്തില്‍ നയന്‍താരയും; സെറ്റില്‍ ജോയിന്‍ ചെയ്ത് താരം

9 വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും നയന്‍താരയും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്

Author : ന്യൂസ് ഡെസ്ക്


മമ്മൂട്ടിയും മോഹന്‍ലാലും കേന്ദ്ര കഥാപാത്രമാകുന്ന മഹേഷ് നാരായണന്‍ ചിത്രത്തില്‍ ജോയിന്‍ ചെയ്ത് നടി നയന്‍താര. മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് താരം മലയാള സിനിമയിലേക്ക് മടങ്ങിയെത്തുന്നത്. അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത ഗോള്‍ഡാണ് താരം അവസാനമായി അഭിനയിച്ച മലയാള സിനിമ. 9 വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും നയന്‍താരയും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

2016ല്‍ പുറത്തിറങ്ങിയ പുതിയ നിയമത്തിലാണ് മമ്മൂട്ടിയും നയന്‍താരയും അവസാനമായി ഒന്നിച്ച് അഭിനയിച്ചത്. നിലവില്‍ മഹേഷ് നാരായണന്‍ ചിത്രത്തിന്റെ കൊച്ചി ഷെഡ്യൂള്‍ പുരോഗമിക്കുകയാണ്. നയന്‍താര കൊച്ചിയിലാണ് ജോയിന്‍ ചെയ്തിരിക്കുന്നത്. മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രത്തില്‍ നയന്‍താര നായികയാവുന്നു എന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ വന്നിരുന്നു. അതിപ്പോള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

മമ്മൂട്ടിയും മോഹന്‍ലാലും 18 വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിച്ച് സ്‌ക്രീനിലെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ചിത്രത്തില്‍ ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളാണ്. സിനിമയുടെ ആദ്യ ഷെഡ്യൂള്‍ ആരംഭിച്ചത് ശ്രീലങ്കയില്‍ വെച്ചായിരുന്നു. അന്ന് പുറത്തുവിട്ട മമ്മൂട്ടിയും മോഹന്‍ലാലും തമ്മിലുള്ള ചിത്രം വലിയ രീതിയില്‍ സമൂഹമാധ്യമത്തില്‍ വൈറലായിരുന്നു.

അടുത്ത ഷെഡ്യൂള്‍ ഡല്‍ഹിയില്‍ ആംരഭിക്കും. മമ്മൂട്ടി, മോഹന്‍ലാല്‍, രേവതി ഉള്‍പ്പടെയുള്ളവരുടെ രംഗങ്ങളാണ് ഡല്‍ഹിയില്‍ ചിത്രീകരിക്കുക. രണ്‍ജി പണിക്കര്‍, രാജീവ് മേനോന്‍, ഡാനിഷ് ഹുസൈന്‍, ഷഹീന്‍ സിദ്ദിഖ്, സനല്‍ അമന്‍, രേവതി, ദര്‍ശന രാജേന്ദ്രന്‍, സെറീന്‍ ഷിഹാബ്, പ്രകാശ് ബെലവാടിയും അണിനിരക്കുന്നു.

ബോളിവുഡിലെ പ്രശസ്ത ഛായാ?ഗ്രഹകന്‍ മനുഷ് നന്ദനാണ് ഛായാഗ്രഹണം. പ്രൊഡക്ഷന്‍ ഡിസൈനര്‍: ജോസഫ് നെല്ലിക്കല്‍, മേക്കപ്പ്: രഞ്ജിത് അമ്പാടി, കോസ്റ്റ്യൂം: ധന്യ ബാലകൃഷ്ണന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഡിക്സണ്‍ പൊടുത്താസ്, ചീഫ് അസോ ഡയറക്ടര്‍: ലിനു ആന്റണി, അസോ ഡയറക്ടര്‍: ഫാന്റം പ്രവീണ്‍.

SCROLL FOR NEXT