MOVIES

ഇതുവരെ ആരും അറിയാത്ത നയന്‍താരയുടെ കഥ: ഡോക്യൂമെന്ററിയുടെ റീലീസ് തിയതി പ്രഖ്യാപിച്ച് നെറ്റ്ഫ്‌ലിക്‌സ്

രണ്ട് വര്‍ഷം മുമ്പ് നയന്‍താര: ബിയോണ്ട് ദി ഫെയറി ടെയ്‌ലിന്റെ ടീസര്‍ നെറ്റ്ഫ്‌ലിക്‌സ് പുറത്തിറക്കിയിരുന്നു

Author : ന്യൂസ് ഡെസ്ക്


നെറ്റ്ഫ്‌ലിക്‌സ് ഡോക്യുമെന്ററി നയന്‍താര: ബിയോണ്ട് ദി ഫെയറി ടെയിലിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. 'ലേഡി സൂപ്പര്‍സ്റ്റാറിന്റെ ജന്മദിനമായ നവംബര്‍ 18-ന് നെറ്റ്ഫ്‌ലിക്‌സില്‍ ഡോക്യുമെന്ററി പ്രീമിയര്‍ ചെയ്യും. നയന്‍താര: ബിയോണ്ട് ദി ഫെയറി ടെയില്‍, വിഘ്‌നേഷ് ശിവനുമായുള്ള വിവാഹത്തിനെ കുറിച്ച് മാത്രമല്ല. മറിച്ച് അവരുടെ കരിയറിനെ പൂര്‍ണ്ണമായും ഉള്‍ക്കൊള്ളിച്ച് എടുത്ത ഡോക്യുമെന്ററിയാണിത്. വാടക ഗര്‍ഭധാരണത്തിലൂടെ അമ്മയാകാനുള്ള നടിയുടെ യാത്രയും ഇതില്‍ കാണിക്കും.

ഒരു മണിക്കൂര്‍ 21 മിനിറ്റാണ് ഡോക്യുമെന്ററിയുടെ റണ്‍ ടൈം. ചുവന്ന പരവതാനിയില്‍ പാപ്പരാസികള്‍ വലയം ചെയ്യുന്ന നയന്‍താര ക്യാമറയ്ക്ക് നേരെ നോക്കുന്നതാണ് പോസ്റ്ററില്‍ ഉള്ളത്. മകളായും സഹോദരിയായും പങ്കാളിയായും അമ്മയായും സുഹൃത്തായും അഭിനേതാവായും നയന്‍താരയെ കുറിച്ച് പറഞ്ഞു കേട്ടിട്ടില്ലാത്ത കഥകള്‍ ചിത്രത്തിലുണ്ടാകും.


രണ്ട് വര്‍ഷം മുമ്പ് നയന്‍താര: ബിയോണ്ട് ദി ഫെയറി ടെയ്‌ലിന്റെ ടീസര്‍ നെറ്റ്ഫ്‌ലിക്‌സ് പുറത്തിറക്കിയിരുന്നു. ടീസറില്‍, നയന്‍താരയും ഭര്‍ത്താവ് വിഘ്‌നേഷ് ശിവനും തങ്ങളുടെ വിവാഹ ഒരുക്കങ്ങളെക്കുറിച്ച് സംസാരിച്ചു, അതില്‍ സിനിമാ മേഖലയിലെ ധാരാളം പ്രമുഖര്‍ പങ്കെടുത്തു.

2023ല്‍ പുറത്തിറങ്ങിയ അന്നപൂരണി: ദ ഗോഡ്സ് ഓഫ് ഫുഡ് എന്ന തമിഴ് ചിത്രത്തിലാണ് നയന്‍താര അവസാനമായി അഭിനയിച്ചത്. മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ചിത്രം വിവാദത്തിലായിരുന്നു.



SCROLL FOR NEXT