അനുരാഗ് കശ്യപ് തന്റെ അടുത്ത ചിത്രമായ നിഷാഞ്ചിയുടെ റിലീസിനായി ഒരുങ്ങുകയാണ്. അന്തരിച്ച ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രാജ്പുത്തുമായി ഈ സിനിമ ചെയ്യാന്‍ താന്‍ ഒരിക്കല്‍ ആഗ്രഹിച്ചിരുന്നുവെന്ന് ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വെളിപ്പെടുത്തി.
"ഒരു ഘട്ടത്തില്‍ ഞാന്‍ സുശാന്തിനെ വെച്ച് ചെയ്യാന്‍ ആഗ്രഹിച്ച സിനിമയായിരുന്നു ഇത്. പിന്നീട് അദ്ദേഹത്തിന് രണ്ട് വലിയ സിനിമകള്‍ ലഭിച്ചു. ദില്‍ ബെചര, ഡ്രൈവ്. ഇത് രണ്ടും നേരത്തെ ധര്‍മ്മ പ്രൊഡക്ഷന്‍സ് ചെയ്യാനിരുന്ന സിനിമയായിരുന്നു. എന്റെ സിനിമ പതിവ് വഴിയിലായിരുന്നു. ഞാനും അങ്ങനെ തന്നെയായിരുന്നു. പിന്നീട് അദ്ദേഹം പ്രതികരിക്കുന്നത് നിര്‍ത്തി. അപ്പോള്‍ ഞാനും അദ്ദേഹത്തില്‍ നിന്ന് മാറി പോയി. 2016ല്‍ അദ്ദേഹത്തോടൊപ്പം ഇത് പ്രഖ്യാപിച്ചിരുന്നു", അനുരാഗ് കശ്യപ് പറഞ്ഞു.
കുറച്ച് കാലമായി നിഷാഞ്ചിയുടെ തിരക്കഥ നിരവധി അഭിനേതാക്കളുടെ ശ്രദ്ധയില്‍ പെട്ടിരുന്നു എന്നാണ് അനുരാഗ് പറയുന്നത്. എന്നാല്‍ ഇതുവരെ അതാരും സ്വന്തം ഇഷ്ടത്തിന് ഉപയോഗിച്ചിട്ടില്ല. അഭിനേതാക്കള്‍ താല്‍പര്യം പ്രകടിപ്പിച്ചെങ്കിലും ആര്‍ക്കും അതിനോട് യഥാര്‍ത്ഥ ബന്ധമുണ്ടായിരുന്നുവെന്ന് അനുരാഗ് കരുതിയിരുന്നില്ല. അതുകൊണ്ട് തന്നെ ശരിയായ തീരുമാനം എടുക്കണമെന്ന് അദ്ദേഹം സ്വയം തീരുമാനിക്കുകയായിരുന്നു.
എം.എസ് ധോണി : ദി അണ്‍ടോള്‍ഡ് സ്‌റ്റോറി എന്ന സിനിമയാണ് സുശാന്തിനെ താരപദവിയിലേക്ക് ഉയര്‍ത്തിയത്. അനുരാഗിന്റെ പ്രൊഡക്ഷന്‍ ഹൗസിന്റെ ഹസേ തോ ഫസേ എന്ന ചിത്രം സുശാന്ത് വേണ്ടെന്ന് വെച്ചത് അദ്ദേഹം ഓര്‍ക്കുന്നു. 2020 ജൂണില്‍ മുംബൈയിലെ വസതിയില്‍ വെച്ച് സുശാന്ത് ആത്മഹത്യ ചെയ്യുകയായിരുന്നു.
അതേസമയം നിഷാഞ്ചി സെപ്റ്റംബര്‍ 19നാണ് തിയേറ്ററിലെത്തുന്നത്. ഇമോഷനും ആക്ഷനും നിറഞ്ഞൊരു ക്രൈം ഡ്രാമയാണ് ചിത്രമെന്ന സൂചനയാണ് പുറത്തുവന്ന ടീസര്‍ നല്‍കുന്നത്. ആയിശ്വരി താക്കറെ ആദ്യമായി അഭിനയ രംഗത്തേക്ക് അരങ്ങേറുന്ന ചിത്രം കൂടിയാണിത്.
ജാര്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ അജയ് റായ്, രഞ്ജന്‍ സിംഗ് എന്നിവര്‍ ചേര്‍ന്ന് ഫ്‌ലിപ്പ് ഫിലിംസുമായി ചേര്‍ന്നാണ് 'നിഷാഞ്ചി' നിര്‍മിക്കുന്നത്. വേദിക പിന്റോ, മോണിക്ക പന്‍വര്‍, മുഹമ്മദ് സീഷന്‍ അയ്യൂബ്, കുമുദ് മിശ്ര എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാണ്.