മമ്മൂട്ടി ചിത്രം റോഷാക്കിന്റെ സംവിധായകന്‍ നിസാം ബഷീര്‍ പൃഥ്വിരാജിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ഐ നോബഡിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. സംവിധായകന്‍ നിസാം ബഷീറിന്റെ പിറന്നാള്‍ ദിനത്തിലാണ് അണിയറ പ്രവര്‍ത്തകര്‍ പോസ്റ്റര്‍ റിലീസ് ചെയ്തത്. പാര്‍വതി തിരുവോത്താണ് ചിത്രത്തിലെ നായിക. ഹക്കീം ഷാജഹാനും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമാണ്. ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് സമീര്‍ അബ്ദുള്‍ ആണ്.
പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെയും ഇ4 എക്സ്പിരിമെന്റ്സിന്റെയും ബാനറില്‍ സുപ്രിയ മേനോന്‍, മുകേഷ് മേഹ്ത, സി വി സാരാഥി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. അനിമല്‍ സിനിമയ്ക്ക് സംഗീതം ചെയ്ത ഹര്‍ഷവര്‍ദ്ധന്‍ രാമേശ്വര്‍ ആണ് നോബഡിയുടെ സംഗീത സംവിധായകന്‍. പൃഥ്വിരാജിനും പാര്‍വതിക്കും പുറമെ അശോകന്‍, മധുപാല്‍, ലുക്മാന്‍ അവറാന്‍, ഗണപതി, വിനയ് ഫോര്‍ട്ട്, എന്നിവരും ചിത്രത്തിലുണ്ട്.
ദിനേഷ് പുരുഷോത്തമനാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ : ഹാരിസ് ദേശം, പ്രൊഡക്ഷന്‍ കണ്ട്രോളര്‍ : റിനി ദിവാകര്‍, പ്രൊഡക്ഷന്‍ ഡിസൈന്‍ : ഗോകുല്‍ ദാസ്, കോസ്റ്റിയൂം ഡിസൈന്‍ : ധന്യ ബാലകൃഷ്ണന്‍, മേക്കപ്പ് : റോക്സ് സേവിയര്‍, സ്റ്റില്‍സ് : രോഹിത് കെ സുരേഷ്.