രാമായണം പോസ്റ്റർ Source : YouTube Screen Grab
MOVIES

രാമായണത്തിന് 'നമ്മുടെ സത്യം, നമ്മുടെ ചരിത്രം' എന്ന ടാഗ് ലൈനുമായി നിതേഷ് തിവാരി; തെളിവുണ്ടോയെന്ന് കമന്റുകള്‍

2026 ദീപാവലി റിലീസായാണ് ചിത്രത്തിന്റെ ആദ്യ ഭാഗം തിയേറ്ററിലെത്തുക. രണ്ടാം ഭാഗം 2027 ദീപാവലിക്കും റിലീസ് ചെയ്യും.

Author : ന്യൂസ് ഡെസ്ക്

നിതേഷ് തിവാരി സംവിധാനം ചെയ്ത 'രാമായണ : ദ ഇന്‍ട്രൊഡക്ഷന്റെ' ആദ്യ ഔദ്യോഗിക വീഡിയോ അപ്‌ഡേറ്റ് പുറത്തുവന്നു. വീഡിയോ പുറത്തുവന്നതിന് പിന്നാലെ പല തരത്തിലുള്ള ചര്‍ച്ചകളും ആരംഭിച്ചിട്ടുണ്ട്. ചിലര്‍ ഓം റൗട്ടിന്റെ 'ആദിപുരുഷിനെ' 'രാമായണ'വുമായി താരതമ്യം ചെയ്യുന്നുണ്ട്. എന്നാല്‍ വീഡിയോയുടെ കമന്റ് സെക്ഷനില്‍ ഒരു കൂട്ടം ആളുകള്‍ ചിത്രത്തിന്റെ ടാഗ് ലൈനിനെ ചോദ്യം ചെയ്ത് രംഗത്തെത്തിയിട്ടുണ്ട്.

'നമ്മുടെ സത്യം, നമ്മുടെ ചരിത്രം' എന്നാണ് രാമയണത്തിന്റെ ടാഗ് ലൈനായി അണിയറ പ്രവര്‍ത്തകര്‍ നല്‍കിയിരിക്കുന്നത്. രാമായണം എങ്ങനെ ചരിത്രമാകും എന്ന ചോദ്യമാണ് കമന്റ് സെക്ഷനില്‍ ഉയരുന്നത്. രാമായണം, മഹാഭാരതം എന്നിവ ഇതിഹാസാമാണെന്നും ചരിത്രമല്ലെന്നുമാണ് കമന്റുകളിലൂടെ ചിലര്‍ പറയുന്നത്. ചരിത്രമാണെങ്കില്‍ തെളിവ് വേണം. രാമയണത്തിന് തെളിവുണ്ടോ എന്നും കമന്റ് വന്നിട്ടുണ്ട്. എന്നാല്‍ ഇതിനെ എതിര്‍ത്ത് രാമായണം ചരിത്രം തന്നെയാണെന്നും അതിനുള്ള തെളിവാണ് രാമ സേതുവും രാമേശ്വരവും എല്ലാം എന്നാണ് മറ്റൊരു കൂട്ടരുടെ വാദം. ചരിത്ര സിനിമകള്‍ നിര്‍മിക്കേണ്ട രീതി ഇങ്ങനെയായിരിക്കണം എന്നും കമന്റുകള്‍ ഉണ്ട്.

യൂട്യൂബ് കമന്‍റുകള്‍

2026 ദീപാവലി റിലീസായാണ് ചിത്രത്തിന്റെ ആദ്യ ഭാഗം തിയേറ്ററിലെത്തുക. രണ്ടാം ഭാഗം 2027 ദീപാവലിക്കും റിലീസ് ചെയ്യും. രണ്‍ബീര്‍ കപൂറാണ് ചിത്രത്തില്‍ രാമന്റെ വേഷം ചെയ്യുന്നത്. രാമനെ ധര്‍മത്തിന്റെയും ത്യാഗത്തിന്റെയും പ്രതിരൂപമായാണ് അവതരിപ്പിക്കുന്നത്. രാവണനായി എത്തുന്നത് യാഷ് ആണ്. രാവണനെ അധികാരത്തിന്റെ പ്രതികാരത്തിന്റെയും പ്രതീകമായാണ് അവതരിപ്പിക്കുന്നത്.

പ്രൈം ഫോക്കസ് ഉടമ നമിത് മല്‍ഹോത്രയാണ് രാമായണത്തിന്റെ നിര്‍മാതാവ്. ഇതുവരെ ഏകദേശം 835 കോടി രൂപ ചിത്രത്തിനായി ചെലവഴിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. നമിത് മല്‍ഹോത്രയുടെ തന്നെ ഉടമസ്ഥതയിലുള്ള വിഷ്വല്‍ എഫക്ട് കമ്പനിയായ ഉചഋഏ ആണ് രാമായണത്തിനായി വിഎഫ്എക്സ് ഒരുക്കുന്നത്. എട്ട് തവണ മികച്ച വിഷ്വല്‍ ഇഫക്ടിനുള്ള ഓസ്‌കാര്‍ നേടിയ പാരമ്പര്യവും ഈ കമ്പനിക്കുണ്ട്.

നിതേഷ് തിവാരി ഒരുക്കുന്ന രാമായണത്തില്‍ രണ്‍ബീര്‍ കപൂര്‍, സായ് പല്ലവി, യഷ് എന്നിവര്‍ക്കു പുറമെ, വിവേക് ഒബ്റോയ്, രാകുല്‍ പ്രീത് സിങ്, ലാറ ദത്ത, കാജല്‍ അഗര്‍വാള്‍, രവി ദുബെ, കുനാല്‍ കപൂര്‍, അരുണ്‍ ഗോവില്‍, ഷീബ ഛദ്ദ, ഇന്ദിര കൃഷ്ണന്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

SCROLL FOR NEXT