നിവിന്‍ പോളി നായകനായി എത്തുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. സര്‍വ്വം മായ എന്നാണ് ചിത്രത്തിന്റെ പേര്. അഖില്‍ സത്യനാണ് സംവിധാനം. പ്രേക്ഷകര്‍ക്ക് ആവേശം പകരാന്‍ പുതിയൊരു ലുക്കിലായിരിക്കും നിവിന്‍ ചിത്രത്തിലെത്തുക എന്നാണ് പോസ്റ്റര്‍ നല്‍കുന്ന സൂചന.
നെറ്റിയില്‍ ഭസ്മക്കുറിയും ഒരു കള്ളനോട്ടവുമായി നില്‍ക്കുന്ന നിവിന്‍ പോളിയെയാണ് പോസ്റ്ററില്‍ കാണാനാവുക. 'ദ് ഗോസ്റ്റ് നെക്സ്റ്റ് ഡോര്‍' എന്ന അടിക്കുറിപ്പോടെയാണ് ടൈറ്റില്‍ ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയത്. പ്രീതി മുകുന്ദനാണ് ചിത്രത്തിലെ നായിക എന്നാണ് സൂചന. റിയ ഷിബുവും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
'പാച്ചുവും അത്ഭുത വിളക്കും' എന്ന ചിത്രത്തിന് ശേഷം അഖില്‍ സത്യന്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് സര്‍വ്വം മായ. അജു വര്‍ഗീസ്, ജനാര്‍ദ്ദനന്‍, അല്‍ത്താഫ് സലിം, വിനീത്, രഘുനാഥ് പാലേരി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
ഫയര്‍ ഫ്‌ലൈ ഫിലിംസിന്റെ ബാനറില്‍ അജകുമാര്‍, രാജീവ് മേനോന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ക്രിസ്മസ് റിലീസായ ചിത്രം തിയേറ്ററിലെത്തും.