എന്‍ടിആർ - പ്രശാന്ത് നീല്‍ ചിത്രം 
MOVIES

ബോക്സ് ഓഫീസ് കീഴടക്കാൻ അവർ വരുന്നു; എൻടിആർ - പ്രശാന്ത് നീൽ ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്, ഫസ്റ്റ് ഗ്ലിംപ്സ് മെയ്‌ 20ന്

തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ, മലയാളം ഭാഷകളിലാണ് ചിത്രം എത്തുന്നത്

Author : ന്യൂസ് ഡെസ്ക്

തെലുങ്ക് സൂപ്പർ താരം ജൂനിയർ എൻടിആറും പ്രശാന്ത് നീലും ഒന്നിക്കുന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്. അടുത്ത വർഷം ജൂൺ 11ന് ചിത്രം ലോകവ്യാപകമായി തിയേറ്ററുകളിലേക്കെത്തും. 'എന്‍ടിആര്‍നീല്‍' എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ, മലയാളം, തുടങ്ങി ഭാഷകളില്‍ പാൻ ഇന്ത്യൻ റിലീസ് ആയാണ് ഈ ആക്ഷന്‍- പാക്ഡ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്.

പ്രശാന്ത് നീല്‍ യൂണിവേഴ്‌സിൽ ജൂനിയർ എന്‍ടിആറിനെ കാണാന്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. ആക്ഷനും ആകര്‍ഷകമായ കഥാസന്ദര്‍ഭങ്ങളും ചേരുന്ന ത്രില്ലിങ് കോംപിനേഷനിലാണ് ചിത്രം എത്തുക എന്നാണ് അണിയറപ്രവർത്തകർ അവകാശപ്പെടുന്നത്. ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റുകള്‍ക്ക് പേരുകേട്ട പ്രശാന്ത് നീല്‍, എന്‍ടിആറിന്റെ ഓണ്‍-സ്‌ക്രീന്‍ വ്യക്തിത്വത്തെ പുതിയ ഉയരങ്ങളിലേക്ക് ഉയര്‍ത്തുന്ന വിധമാകും സിനിമ ഒരുക്കുക എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

എന്‍ടിആർ - പ്രശാന്ത് നീല്‍ ചിത്രം

മൈത്രി മൂവി മേക്കേഴ്സ് എന്‍ടിആര്‍ ആര്‍ട്സ് എന്നീ ബാനറുകളിൽ കല്യാണ് റാം നന്ദമുരി, നവീന്‍ യെര്‍നേനി, രവിശങ്കര്‍ യലമഞ്ചിലി, ഹരി കൃഷ്ണ കൊസരാജു എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമിക്കുന്നത്. ഭുവന്‍ ഗൗഡ ഛായാഗ്രഹണം കൈകാര്യം ചെയ്യുന്നു. രവി ബസ്രൂര്‍ ആണ് സംഗീതം ഒരുക്കുന്നത്. പ്രൊഡക്ഷന്‍ ഡിസൈന്‍ കൈകാര്യം ചെയ്യുന്നത് ചലപതിയാണ്. പിആർഒ: പ്രതീഷ് ശേഖര്‍.

SCROLL FOR NEXT