ബേസില്‍ ജോസഫ്, ഗ്രേസ് ആന്റണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത 'നുണക്കുഴി'യുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. ചിത്രം സീ 5ലൂടെ ഓണം റിലീസായ സെപ്റ്റംബര്‍ 13ന് സ്ട്രീമിംഗ് ആരംഭിക്കും. കോമഡി ഡ്രാമയായ ചിത്രം ഓഗസ്റ്റ് 15നാണ് തിയേറ്ററിലെത്തിയത്. 12th മാന്‍, കൂമന്‍ എന്നീ സിനിമകള്‍ എഴുതിയ കെ.ആര്‍ കൃഷ്ണകുമാറാണ് നുണക്കുഴിയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സരിഗമയുടെ ബാനറില്‍ വിക്രം മെഹ്‌റയും സിദ്ധാര്‍ത്ഥ് ആനന്ദ് കുമാറും നിര്‍മിച്ച ചിത്രം ബെഡ് ടൈം സ്റ്റോറീസ് ആണ് അവതരിപ്പിച്ചത്.
ബൈജു സന്തോഷ്, സിദിഖ്, മനോജ് കെ ജയന്‍, അജു വര്‍ഗീസ്, സൈജു കുറുപ്പ്, ബിനു പപ്പു, അസീസ് നെടുമങ്ങാട്, സെല്‍വരാജ്, അല്‍ത്താഫ് സലിം, സ്വാസിക, നിഖില വിമല്‍, ശ്യാം മോഹന്‍, ദിനേശ് പ്രഭാകര്‍, ലെന, കലാഭവന്‍ യൂസഫ്, രാജേഷ് പറവൂര്‍, റിയാസ് നര്‍മ്മകല, അരുണ്‍ പുനലൂര്‍, ശ്യാം തൃക്കുന്നപുഴ, സന്തോഷ് ലക്ഷ്മണന്‍, കലാഭവന്‍ ജിന്റോ, സുന്ദര്‍ നായക് എന്നിവരാണ് നുണക്കുഴിയില്‍ മറ്റു വേഷങ്ങളില്‍ എത്തുന്നത്. സതീഷ് കുറുപ്പ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് വിനായക് വി എസ് നിര്‍വഹിക്കുന്നു.
എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - സൂരജ് കുമാര്‍, ബാക്ക്ഗ്രൗണ്ട് സ്‌കോര്‍ - വിഷ്ണു ശ്യാം, സംഗീതം - ജയ് ഉണ്ണിത്താന്‍, വരികള്‍ - വിനായക് ശശികുമാര്‍, കോസ്റ്റും ഡിസൈനര്‍ - ലിന്റാ ജീത്തു, സൗണ്ട് ഡിസൈന്‍ -സിനോയ് ജോസഫ്, മേക്ക് അപ് - അമല്‍ ചന്ദ്രന്‍, രതീഷ് വിജയന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ - പ്രശാന്ത് മാധവ്, പ്രൊഡക്ഷന്‍ കണ്ട്രോളര്‍ - പ്രണവ് മോഹന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ - സുധീഷ് രാമചന്ദ്രന്‍, അസോസിയേറ്റ് ഡയറക്‌റ്റേഴ്‌സ് - സോണി ജി സോളമന്‍, അമരേഷ് കുമാര്‍, കളറിസ്റ്റ് - ലിജു പ്രഭാകര്‍, വി എഫ് എക്‌സ് - ടോണി മാഗ്മിത്ത്, ഡിസ്ട്രിബ്യുഷന്‍ - ആശിര്‍വാദ്,പി ആര്‍ ഒ - വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍, സ്റ്റില്‍സ് - ബെന്നറ്റ് എം വര്‍ഗീസ്, ഡിസൈന്‍ - യെല്ലോടൂത്ത്.