ഒക്ടോബര് മാസത്തില്‍ നിരവധി ചിത്രങ്ങളാണ് പ്രേക്ഷകരിലേക്ക് എത്താന്‍ പോകുന്നത്. മലയാളം തുടങ്ങി എല്ലാ ഭാഷകളിലെയും ചിത്രങ്ങള്‍ തിയേറ്ററിലേക്ക് എത്തുന്നുണ്ട്. ഈ ഒക്ടോബറില്‍ കേരള ബോക്‌സ് ഓഫീസ് സാക്ഷ്യം വഹിക്കാന്‍ പോകുന്നത് വലിയ റിലീസുകളാണ്. ദുല്‍ഖറിന്റെ ലക്കി ഭാസ്‌കര്‍ മുതല്‍ ജോജു ആദ്യമായി സംവിധാനം ചെയ്യുന്ന പണി വരെ നീളുന്ന ആ ചിത്രങ്ങള്‍.
ഒക്ടോബര്‍ 2024 റിലീസിനൊരുങ്ങുന്ന പ്രധാനപ്പെട്ട ചിത്രങ്ങള്‍ ഇവയാണ് :
വെനം: ദി ലാസ്റ്റ് ഡാന്‍സ്
അടുത്ത ആഴ്ച റീലീസ് അകാന്‍ പോകുന്ന ഒരു മാര്‍വെല്‍ കോമിക് ആന്റിഹീറോ ചിത്രമാണ് വെനം :ദി ലാസ്റ്റ് ഡാന്‍സ്. സോണി സ്പൈഡര്‍മാന്‍ ഫ്രാന്‍ഞ്ചൈസിലെ 5-ാമത്തെ ചിത്രം ആണ് വെനം: ദി ലാസ്റ്റ് ഡാന്‍സ്. കൂടാതെ വെനം (2018), വെനോം : ലെറ്റ് ദേര്‍ ബി കാര്‍ണേജ് (2021) എന്നീ സിനിമകളുടെ സീക്വല്‍ കൂടിയാണ് വെനം: ദി ലാസ്റ് ഡാന്‍സ്. ടോം ഹാര്‍ഡിയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപികുന്നത്. കെല്ലി മാര്‍സെല്‍ എന്ന പുതുമുഖമാണ് സംവിധായിക. ചിത്രം ഒക്ടോബര് 25ന് കേരളത്തില്‍ റീലീസ് ചെയ്യും.
കുണ്ടന്നൂരിലെ കുത്സിതലഹള
ലുക്മാന്‍ അവറാന്‍, വീണനായര്‍, ആശാ മഠത്തില്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കേഡര്‍ സിനി ക്രിയേഷന്‍സിന്റെ ബാനറില്‍ അക്ഷയ് അശോക് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ''കുണ്ടന്നൂരിലെ കുത്സിതലഹള' യാണ് പ്രദര്‍ശനത്തിനു ഒരുങ്ങുന്ന മറ്റൊരു ചിത്രം. ജെയിന്‍ ജോര്‍ജ്, സുനീഷ് സാമി, പ്രദീപ് ബാലന്‍, ദാസേട്ടന്‍ കോഴിക്കോട്, സെല്‍വരാജ്, ബേബി, മേരി, അനുരദ് പവിത്രന്‍, അധിന്‍ ഉള്ളൂര്‍, സുമിത്ര, ആദിത്യന്‍ എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. ഒക്ടോബര്‍ 24ലിനാണ് ചിത്രം റിലീസ് ചെയ്യുന്നത്.
പണി
ജോജു ജോര്‍ജ്ജ് ആദ്യമായി സംവിധാനം ചെയ്യുന്ന മലയാള ചിത്രമാണ് പണി. ചിത്രത്തില്‍ ജോജു, അഭിനയ , സാഗര്‍ സൂര്യ , ജുനൈസ് വി.പി, അഭയ ഹിരണ്‍മയി, സീമ, ചാന്ദിനി ശ്രീധരന്‍, പ്രശാന്ത് അലക്‌സാണ്ടര്‍, സുജിത് ശങ്കര്‍, റിനോഷ് ജോര്‍ജ്ജ് എന്നിവര്‍ അഭിനയിക്കുന്നു. വിഷ്ണു വിജയും സാം സിഎസും ചേര്‍ന്നുള്ള സംഗീതവും പശ്ചാത്തല സംഗീതവും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്. ചിത്രം ഒക്ടോബര്‍ 24ലിനാണ് തിയേറ്ററുകളിലേക്ക് എത്തുന്നത്.
ത്രയം
ധ്യാന്‍ ശ്രീനിവാസന്‍, സണ്ണി വെയ്ന്‍, അജു വര്‍ഗീസ്, നിരഞ്ജ് മണിയന്‍പിള്ള രാജു എന്നിവര്‍ മുഖ്യ വേഷങ്ങളിലെത്തുന്ന 'ത്രയം 'ആണ് ഈ ആഴ്ചയില്‍ റിലീസിന് ഒരുങ്ങുന്ന മറ്റൊരു ചിത്രം. സഞ്ജിത്ത് ചന്ദ്രസേനന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ത്രയം'. രാഹുല്‍ മാധവ്, ശ്രീജിത്ത് രവി, ചന്തുനാഥ്, ഡെയ്ന്‍ ഡേവിസ്, കാര്‍ത്തിക് രാമകൃഷ്ണന്‍, സുരഭി സന്തോഷ്, നിരഞ്ജന അനൂപ്, സരയൂ മോഹന്‍, അനാര്‍ക്കലി മരിക്കാര്‍ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു. ത്രയം' ഒക്ടോബര്‍ 25ന് പ്രദര്‍ശനത്തിനെത്തും. ഗഗനാചാരിക്കു ശേഷം അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ പുറത്തിറങ്ങുന്ന ചിത്രം കൂടിയാണിത്.
അമരന്‍
പ്രശസ്ത സംവിധായകന്‍ രാജ്കുമാര്‍ പെരിയസാമി സംവിധാനം ചെയുന്ന ചിത്രമാണ് 'അമരന്‍', നടന്‍ ശിവകാര്‍ത്തികേയന്‍ മേജര്‍ മുകുന്ദ് വരദരാജിന്റെ വേഷത്തിലാണ് ചിത്രത്തിലെത്തുന്നത്. സായി പല്ലവിയാണ് ചിത്രത്തിലെ നായിക. ചിത്രം ദീപാവലി സ്പെഷ്യലായി ഒക്ടോബര്‍ 31 ന് ലോകമെമ്പാടും റിലീസ് ചെയ്യും. കമല്‍ഹാസന്റെ രാജ്കമല്‍ ഫിലിംസാണ് അമരന്‍ നിര്‍മിച്ചത്.
ബഗീര
ശ്രീ മുരളിയെ നായകനാക്കി ഹോംബാലെ ഫിലിംസ് നിര്‍മിക്കുന്ന 'ബഗീര' സംവിധായകന്‍ പ്രശാന്ത് നീല്‍ തിരക്കഥ എഴുതിയ ഒരു ആക്ഷന്‍ ഡ്രാമയാണ്. ബഗീര സംവിധാനം ചെയ്യുതിരിക്കുന്നത് ഡോ സൂരിയാണ്. പ്രകാശ് രാജ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ സപ്ത സാഗരദാച്ചെ എല്ലോ (സൈഡ് എ, സൈഡ് ബി) ഫെയിം രുക്മിണി വസന്ത് ആണ് നായിക. ഈ ആക്ഷന്‍ ഡ്രാമ ചിത്രം ഒക്ടോബര് 31 ന് തിയേറ്ററുകളിലെത്തും.
ബ്ലഡി ബെഗ്ഗര്‍
കെവിനെ നായകനാക്കി ശിവബാലന്‍ മുത്തുകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ബ്ലഡി ബെഗ്ഗര്‍. സംവിധായകന്‍ നെല്‍സണ്‍ ദിലീപ്കുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഫിലമെന്റ് പിക്ചര്‍സിന്റെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രം ഒക്ടോബര് 31ന് പ്രദര്‍ശനത്തിനെത്തും.
ലക്കി ഭാസ്‌കര്‍
ഒരു വര്‍ഷത്തെ ഇടവേളക്ക് ശേഷം നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകനായ പുതിയ ചിത്രം തീയേറ്ററുകളിലേക്ക്. ദുല്‍ഖര്‍ നായകനാകുന്ന തെലുങ്ക് ചിത്രമായ ലക്കി ഭാസ്‌കര്‍ ഒക്ടോബര്‍ 31 നാണ് വേള്‍ഡ് വൈഡ് റിലീസിനെത്തുന്നത്. ആഗോള തലത്തില്‍ വമ്പന്‍ റിലീസായെത്തുന്ന ചിത്രം കേരളത്തില്‍ ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസാണ് വിതരണം ചെയ്യുന്നത്. വെങ്കി അറ്റ്‌ലൂരിയാണ് ചിത്രത്തിന്റെ സംവിധായകന്‍. ലക്കി ഭാസ്‌കര്‍ ഒരു പീരീഡ് ഡ്രാമ ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്. മീനാക്ഷി ചൗധരിയാണ് നായിക. ജി.വി. പ്രകാശ് കുമാറാണ് സംഗീതം ഒരുക്കുന്നത്.
ബ്രദര്‍
ശിവ മനസില്‍ ശക്തി, ബോസ് എങ്കിര ബാസ്‌കരന്‍ തുടങ്ങിയ ബ്ലോക്ക്ബസ്റ്റര്‍ കോമിക് ചിത്രങ്ങളുടെ പ്രശസ്ത സംവിധായകന്‍ രാജേഷ് എം സംവിധാനം ചെയ്ത ഒരു സ്‌റ്റൈലിഷ് കോമഡി ഡ്രാമ ചിത്രമാണ് ബ്രദര്‍. ജയം രവി, ഭൂമിക ചൗള, പ്രിയങ്ക അരുള്‍ മോഹന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു . ചിത്രം ഒക്ടോബര് 31ന് തീയേറ്ററുകളിലേക്കു എത്തും.