'അമരന്' എന്ന സിനിമയില്‍ മേജര്‍ മുകുന്ദായുള്ള ശിവകാര്‍ത്തികേയന്റെ പ്രകടനം വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. തമിഴ്‌നാട് കണ്ട വലിയ വിജയങ്ങളിലൊന്നാണ് അമരന് പ്രേക്ഷകര്‍ സമ്മാനിച്ചത്. ഇതിനകം 300 കോടിയാണ് ചിത്രം നേടിയത്.
ഇതിനിടയില്‍ മറ്റൊരു സന്തോഷ വാര്‍ത്തകൂടി സോഷ്യല്‍ മീഡിയ വഴി പുറത്തുവിട്ടിരിക്കുകയാണ് ചിത്രത്തിന്റെ നിര്‍മാണക്കമ്പിനിയായ രാജ് കമല്‍ ഇന്റര്‍നാഷണല്‍. ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമി (OTA) യുടെ വിശിഷ്ട പൂര്‍വ്വ വിദ്യാര്‍ത്ഥിയായ മേജര്‍ മുകുന്ദ് വരദരാജനെ അവതരിപ്പിച്ച ശിവകാര്‍ത്തികേയനെ അഭിനന്ദിച്ചിരിക്കുകയാണ് ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാദമി.
Also Read: ലാപത്താ ലേഡീസ് പ്രമോഷന് ഇനി അമേരിക്കയില്‍
മേജര്‍ മുകുന്ദ് വരദരാജനെ വെള്ളിത്തിരയില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനം കൊള്ളുന്നുവെന്നും അദ്ദേഹത്തിന്റെ ജീവിതം ആഴത്തില്‍ മനസ്സില്‍ പതിഞ്ഞതായും ശിവകാര്‍ത്തികേയന്‍ പറഞ്ഞു. ഓഫീസേഴ്‌സ് ട്രെയിനിങ് അക്കാദമിയുടെ ആദരം തനിക്ക് വളരെ പ്രിയപ്പെട്ടതാണെന്നും താരം പറഞ്ഞു. യഥാര്‍ത്ഥ ജീവിതത്തിലെ നായകന്മാരെക്കുറിച്ചുള്ള കഥകള്‍ പറയുന്നതിന്റെ പ്രാധാന്യം എടുത്തുകാണിക്കുന്നതാണെന്നും ശിവകാര്‍ത്തികേയന്‍ കൂട്ടിച്ചേര്‍ത്തു.
രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്ത അമരനില്‍ മേജര്‍ മുകുന്ദിന്റെ ഭാര്യ ഇന്ദു റബേക്ക വര്‍ഗീസായി വേഷമിട്ടിരിക്കുന്നത് സായി പല്ലവിയാണ്.