MOVIES

മാര്‍ക്വേസിന്റെ 'ഏകാന്തതയുടെ നൂറ് വര്‍ഷങ്ങള്‍'; നെറ്റ്ഫ്‌ളിക്‌സ് സീരീസ് ഒന്നാം ഭാഗത്തിന്റെ ട്രെയിലര്‍ പുറത്ത്

മാര്‍ക്വേസിന്റെ മാസ്റ്റര്‍പീസ് നോവലായി കണക്കാക്കുന്ന പുസ്തകത്തിന്റെ അവകാശം നെറ്റ്ഫ്‌ളിക്‌സ് സ്വന്തമാക്കുന്നത് 2019ലാണ്.

Author : ന്യൂസ് ഡെസ്ക്


നെറ്റ്ഫ്‌ളിക്‌സ് സിരീസാക്കുന്ന ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വേസിന്റെ 'ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍: ഭാഗം ഒന്നി'ന്റെ ട്രെയിലര്‍ പുറത്തിറങ്ങി. നേരത്തെ സീരീസിന്‍റെ ടീസര്‍ പുറത്തുവന്നിരുന്നു. മാര്‍ക്വേസിന്റെ മാസ്റ്റര്‍പീസ് നോവലായി കണക്കാക്കുന്ന പുസ്തകത്തിന്റെ അവകാശം നെറ്റ്ഫ്‌ളിക്‌സ് സ്വന്തമാക്കുന്നത് 2019ലാണ്.

ഡിസംബര്‍ 11നാണ് സീരീസ് സ്ട്രീമിംഗ് ആരംഭിക്കുക. പൂര്‍ണമായും സ്പാനിഷ് ഭാഷയിലാണ് സീരീസ് ചിത്രീകരിച്ചിരിക്കുന്നത്. താരതമ്യേന സംഭാഷണങ്ങള്‍ കുറഞ്ഞ നോവൽ സീരീസാകുമ്പോൾ  അത് ആളുകളിലേക്ക് എത്തിക്കുന്ന തരത്തിൽ ചിത്രീകരിക്കുന്നത് എങ്ങനെയായിരിക്കുമെന്നും  പ്രേക്ഷകർ ഉറ്റുനോക്കുന്നുണ്ട്. 

ആദ്യമായാണ് ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍ സ്‌ക്രീനിലെത്തുന്നത് എന്നതുകൊണ്ട് തന്നെ ഇതുമായി ബന്ധപ്പെട്ട് നിരവധി ചര്‍ച്ചകളും ഇതിനകം നടക്കുന്നുണ്ട്. അതില്‍ പ്രധാനപ്പെട്ടത് മാര്‍ക്വേസിന് പുസ്തകം സ്‌ക്രീനിലെത്താന്‍ ആഗ്രഹമില്ലായിരുന്നു എന്നതാണ്. 2014ലാണ് മാര്‍ക്വേസ് അന്തരിച്ചത്. അന്നുവരെ അദ്ദേഹത്തിന് ഇത് സ്‌ക്രീനിലേക്കെത്തിക്കാന്‍ ആഗ്രഹമുണ്ടായിരുന്നില്ലെന്നാണ് ഒരു വിഭാഗം വിശ്വസിക്കുന്നത്.

20-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഏറ്റവും പ്രശസ്തനായ എഴുത്തുകാരില്‍ ഒരാളായിരുന്നു 1967ല്‍ പ്രസിദ്ധീകരിച്ച ഏകാന്തതയുടെ നൂറ് വര്‍ഷങ്ങള്‍ അഞ്ച് കോടിയിലധികം കോപ്പികളാണ് വിറ്റത്.

SCROLL FOR NEXT