Image: Instagram
MOVIES

"ജ്യോതികയെ അല്ലാതെ മറ്റാരേയും വിവാഹം കഴിക്കില്ലെന്ന് സൂര്യ ഉറപ്പിച്ചു പറഞ്ഞു"; ശിവകുമാര്‍

സൂര്യയും ജ്യോതികയുമായുള്ള പ്രണയത്തെ ആദ്യം അനുകൂലിച്ചിരുന്നില്ലെന്നും ശിവകുമാർ

ന്യൂസ് ഡെസ്ക്

സൂര്യയും ജ്യോതികയുമായുള്ള പ്രണയത്തെ ആദ്യഘട്ടത്തില്‍ എതിര്‍ത്തിരുന്നുവെന്ന് തുറന്ന് പറഞ്ഞ് സൂര്യയുടെ പിതാവും നടനുമായ ശിവകുമാര്‍. ഗലാട്ട ഡോട്ട്‌കോമിന് നല്‍കിയ അഭിമുഖത്തിലാണ് ശിവകുമാര്‍ ഇക്കാര്യം പറഞ്ഞത്.

തുടക്കത്തില്‍ താന്‍ ബന്ധത്തെ അനുകൂലിച്ചിരുന്നില്ല. എന്നാല്‍, സൂര്യ പ്രണയത്തില്‍ ഉറച്ചു നിന്നു. ജ്യോതികയ്‌ക്കൊപ്പമേ ജീവിക്കൂവെന്ന് സൂര്യ തറപ്പിച്ചു പറഞ്ഞു. ഇല്ലെങ്കില്‍ വിവാഹം കഴിക്കില്ലെന്നായിരുന്നു നിലപാട്. പിന്നീടാണ് താന്‍ ബന്ധത്തെ പിന്തുണച്ചത്.

150 ഓളം സിനിമകളില്‍ താന്‍ അഭിനയിച്ചിട്ടുണ്ട്. അതില്‍ ഭൂരിഭാഗവും പ്രണയ വിവാഹത്തെ കുറിച്ചുള്ളതായിരുന്നു. പിന്നെ, താന്‍ എന്തിന് ബന്ധത്തെ എതിര്‍ക്കുന്നുവെന്ന് ആലോചിച്ചു. ഒടുവില്‍ സമ്മതിക്കുകയായിരുന്നു- ശിവകുമാറിന്റെ വാക്കുകള്‍.

ആ സമയത്ത് സൂര്യ നാണംകുണുങ്ങിയായിരുന്നുവെന്നും ശിവകുമാര്‍ പറഞ്ഞു. നടി രാധിക ശരത് കുമാറാണ് ജ്യോതികയുമായി സംസാരിക്കാന്‍ സൂര്യയെ പ്രോത്സാഹിപ്പിച്ചതെന്നും ശിവകുമാര്‍. തുടര്‍ന്നാണ് സൗഹൃദം പ്രണയമായി വളരുന്നത്.

അവന്‍ അതുവരെ ഒറ്റയ്ക്കായിരുന്നു, എന്നാല്‍ ഇപ്പോള്‍ രണ്ട് കുട്ടികളുടെ അച്ഛനായി. ശിവകുമാര്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.

'പൂവെല്ലാം കേട്ടുപാറ്' എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വെച്ചാണ് സൂര്യയും ജ്യോതികയും പരിചയപ്പെടുന്നത്. തുടര്‍ന്ന് സൗഹൃദം പ്രണയമായി വളരുകയായിരുന്നു. 2006 ലായിരുന്നു താരവിവാഹം. ദിയ, ദേവ് എന്നിവരാണ് താരദമ്പതികളുടെ മക്കള്‍.

SCROLL FOR NEXT