പാർവതി തിരുവോത്ത് നായികയാകുന്ന 'പ്രഥമദൃഷ്ട്യാ കുറ്റക്കാർ' ഷൂട്ടിങ് 
MOVIES

പാർവതി തിരുവോത്ത് ആദ്യമായി പൊലീസ് വേഷത്തിൽ; 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ' ചിത്രീകരണം ആരംഭിച്ചു

'പ്രകാശൻ പറക്കട്ടെ', 'അനുരാഗം' എന്നീ ചിത്രങ്ങൾക്കു ശേഷം ഷഹദ് നിലമ്പൂർ സംവിധാനം ചെയ്യുന്ന ചിത്രമാണിത്

Author : ശ്രീജിത്ത് എസ്

കൊച്ചി: മികവാർന്ന കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ കയ്യൊപ്പ് പതിച്ച പാർവതി തിരുവോത്ത് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ' എന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. കൂത്താട്ടുകുളത്ത് ആണ് സിനിമയുടെ ഷൂട്ടിങ്ങിന് തുടക്കും കുറിച്ചിരിക്കുന്നത്. 'പ്രകാശൻ പറക്കട്ടെ', 'അനുരാഗം' എന്നീ ചിത്രങ്ങൾക്കു ശേഷം ഷഹദ് നിലമ്പൂർ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. 11 ഐക്കൺസ് ഫിലിം പ്രൊഡക്ഷൻസിന്റെ ബാനറിൽ അർജുൻ സെൽവയാണ് നിർമാണം.

ജെബി മേത്തർ എംപിയും, പാർവതി തിരുവോത്തും ആദ്യ ഭദ്രദീപം തെളിയിച്ചു കൊണ്ടായിരുന്നു ചിത്രീകരണത്തിന് തുടക്കമിട്ടത്. പിന്നീട് അഭിനേതാക്കളും അണിയറ പ്രവർത്തകരും ചേർന്ന് ചടങ്ങ് പൂർത്തീകരിച്ചു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - മനോജ് കുമാർ സ്വിച്ച് ഓൺ കർമവും സിദ്ധാർത്ഥ് ഭരതനും, പാർവതി തിരുവോത്തും ചേർന്ന് ഫസ്റ്റ് ക്ലാപ്പും നൽകി. അഭിനേതാക്കളായ വിനയ് ഫോർട്ട്, മാത്യു തോമസ് , അസീസ് നെടുമങ്ങാട്, ജയശ്രീ , മുൻസിപ്പൽ ചെയർമാൻ റോജി ജോൺ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. പൂജാ ചടങ്ങുകൾക്കു ശേഷം കലാസംവിധായകൻ മകേഷ് മോഹൻ ഒരുക്കിയ പൊലീസ് സ്റ്റേഷൻ സെറ്റിൽ ചിത്രീകരണവും ആരംഭിച്ചു.

'പ്രഥമദൃഷ്ട്യാ കുറ്റക്കാർ' ടീം

ആശ്രിത നിയമനത്തിലൂടെ പൊലീസ് കോൺസ്റ്റബിളായി ജോലി ലഭിച്ച് ചുമതലയേൽക്കുന്ന സ്ത്രീയുടെ ഔദ്യോഗിക ജീവിതത്തിൽ അപ്രതീക്ഷിതമായി അരങ്ങേറുന്ന സംഭവങ്ങളാണ് ത്രില്ലർ ഴോണറിലൂടെ അവതരിപ്പിക്കുന്നത്. പൂർണമായും ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറായിട്ടാണ് ഈ ചിത്രത്തിന്റെ അവതരണം. പാർവതി തിരുവോത്താണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇതാദ്യമായാണ് ഒരു പൊലീസ് കഥാപാത്രമായി പാർവതി എത്തുന്നത്.

"സിനിമയിൽ എത്തി 20 വർഷത്തിൽ ആദ്യമായാണ് എനിക്ക് ഇങ്ങനെ ഒരു റോൾ കിട്ടുന്നത്. അതിനേക്കാളും എക്സൈറ്റിങ് ആണ് ഈ ടീമുമായി വർക്ക് ചെയ്യുന്നത്," പാർവതി പറഞ്ഞു. ഈ കഥാപാത്രത്തെ അവതരിപ്പിക്കുവാൻ കഴിഞ്ഞ കുറച്ചു മാസങ്ങളായി ശാരീരികമായും, മാനസികമായും തയാറെടുപ്പുകൾ നടത്തിവരികയായിരുന്നുവെന്നും പാർവതി വ്യക്തമാക്കി.

ജെബി മേത്തർ എംപിയും, പാർവതി തിരുവോത്തും ആദ്യ ഭദ്രദീപം തെളിയിക്കുന്നു

ചിത്രത്തിന്റെ നല്ലൊരു ശതമാനം രംഗങ്ങൾ പൊലീസ് സ്റ്റേഷനിൽ ത്തന്നെയാണ് നടക്കുന്നതെന്ന് സംവിധായകൻ ഷഹദും പറഞ്ഞു. വിനയ് ഫോർട്ട് വിജയരാഘവൻ, സായ് കുമാർ, പ്രശസ്ത തമിഴ് നടൻ പാർത്ഥിപൻ, മാത്യു തോമസ്, സിദ്ധാർത്ഥ് ഭരതൻ, അസീസ് നെടുമങ്ങാട്, ജയശീ, ഉണ്ണിമായാ പ്രസാദ്, സിറാജ്, നിയാസ് ബക്കർ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. രചന - പി.എസ്. സുബ്രഹമണ്യം, വിജേഷ് തോട്ടുങ്കൽ. സംഗീതം - മുജീബ് മജീദ്, ഛായാഗ്രഹണം - റോബി രാജ്, എഡിറ്റിങ് - ചമൻ ചാക്കോ, കലാസംവിധാനം - മുഹേഷ് മോഹൻ, മേക്കപ്പ് - അമൽ, കോസ്റ്റ്യൂം ഡിസൈൻ -സമീറാ സനീഷ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ -ബേബി പണിക്കർ, സ്റ്റിൽസ്- റിജാഷ് മുഹമ്മദ്, ലൈൻ പ്രൊഡ്യൂസർ - ദീപക്, പ്രൊഡക്ഷൻ മാനേജർ - എൽദോ ജോൺ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ഫഹദ് (അപ്പു), പ്രൊഡക്ഷൻ കൺട്രോളർ - സനൂപ്.

SCROLL FOR NEXT