MOVIES

"പൂവാലേ...തുമ്പപ്പൂവാലെ..."; ഓണപ്പാട്ടുമായി മന്ത്രി പി.സി. വിഷ്‌ണുനാഥ്, സംഗീതം ജേക്സ് ബിജോയ്

ബി.കെ. ഹരിനാരായണൻ ആണ് ഗാനത്തിന്റെ വരികൾ രചിച്ചിരിക്കുന്നത്

Author : ന്യൂസ് ഡെസ്ക്

സാംസ്കാരിക വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് ആലപിച്ച ഓണപ്പാട്ട് പുറത്ത്. വെള്ളിയാഴ്‌ച വൈകിട്ട് തിരുവനന്തപുരം ഹോട്ടൽ സൗത്ത് പാർക്കിൽ വച്ച് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണനാണ് ഗാനത്തിന്റെ ഓഡിയോ വീഡിയോ പ്രകാശനം ചെയ്തത്. ടൂറിസം സെക്രട്ടറി കെ. ബിജു ഐഎഎസ്, ടൂറിസം ഡയറക്ടർ അഞ്ജന ഐഎഎസ്, പാലോട് രവി എന്നിവരും പ്രകാശന ചടങ്ങിൽ പങ്കെടുത്തു. കൊല്ലം കേന്ദ്രമായി പ്രവർത്തിക്കുന്ന പോളിഗൺ ഐ മീഡിയ തയ്യാറാക്കിയ 'പൂവാലേ തുമ്പപ്പൂവാലേ' എന്ന ഗാനമാണ് മന്ത്രിയുടെ ആലാപനത്തിൽ പുറത്തിറങ്ങിയിരിക്കുന്നത്.

രണ്ട് തവണ സംസ്ഥാന സർക്കാരിന്റെ മികച്ച ഗാനരചയിതാവിനുള്ള അംഗീകാരം ലഭിച്ച ബി.കെ. ഹരിനാരായണൻ ആണ് ഗാനത്തിന്റെ വരികൾ രചിച്ചിരിക്കുന്നത്. 'ലോക', 'തുടരും', 'നരിവേ'ട്ട, 'അയ്യപ്പനും കോശിയും' തുടങ്ങിയ ചിത്രങ്ങൾക്ക് സംഗീതം പകർന്ന സൂപ്പർ ഹിറ്റ് സംഗീത സംവിധായകൻ ജേക്ക്സ് ബിജോയ് ആണ് ഈ ഓണപ്പാട്ടിന് ഈണമിട്ടിരിക്കുന്നത്.

'ക്വീൻ', 'ജനഗണമന', 'മലയാളി ഫ്രം ഇന്ത്യ', 'പള്ളിച്ചട്ടമ്പി' തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകൻ ഡിജോ ജോസ് ആന്റണി ആണ് ഗാനത്തിന്റെ ദൃശ്യങ്ങൾ ഒരുക്കിയിരിക്കുന്നത്. ഗാനത്തിന്റെയും ദൃശ്യത്തിന്റെയും ആശയവും ഏകോപനവും സംയോജനവും നിർവഹിച്ചത് ആർ.ജെ രാഹുൽ നായരും ഡി. സജീവും ചേർന്ന് ആണ്.

SCROLL FOR NEXT