MOVIES

Thalapathy 69 | ഇതാണ് ഞങ്ങളുടെ ഹലമത്തി..! ദളപതി 69ല്‍ നായികയായി പൂജ ഹെഗ്ഡെ

സിനിമയിലെ മറ്റൊരു പ്രധാന കഥാപാത്രമായി ബോളിവുഡ് താരം ബോബി ഡിയോള്‍ എത്തുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു

Author : ന്യൂസ് ഡെസ്ക്


തമിഴ് താരം വിജയ്‌യുടെ അവസാന ചിത്രമായ ദളപതി 69-ല്‍ നായികയായി പൂജ ഹെഗ്ഡെ. നിര്‍മാതാക്കളായ കെവിഎന്‍ പ്രൊഡക്ഷന്‍സാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. നെല്‍സന്‍ ദിലീപ് കുമാര്‍ ചിത്രം ബീസ്റ്റിലും പൂജയായിരുന്നു വിജയ്‌യുടെ നായിക. എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ദളപതി 69 ഒരു പൊളിറ്റിക്കല്‍ എന്‍റര്‍ടെയ്നറായാണ് ഒരുക്കുന്നത്.

സിനിമയിലെ മറ്റൊരു പ്രധാന കഥാപാത്രമായി ബോളിവുഡ് താരം ബോബി ഡിയോള്‍ എത്തുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. സിനിമയില്‍ വില്ലന്‍ വേഷത്തിലാകും ബോബി ഡിയോള്‍ എത്തുക എന്നാണ് വിവരം. വരും ദിവസങ്ങളിലും കൂടുതല്‍ അഭിനേതാക്കളെ അണിയറക്കാര്‍ പ്രഖ്യാപിച്ചേക്കും.

വിജയ്‌യുടെ അവസാന ചിത്രമെന്ന നിലയില്‍ വലിയ പ്രതീക്ഷയോടെയാണ് ആരാധകര്‍ ദളപതി 69നായി കാത്തിരിക്കുന്നത്. ലിയോയ്ക്ക് ശേഷം അനിരുദ്ധ് - വിജയ് കോംബോ വീണ്ടും ഈ സിനിമയിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്നു. കെവിഎന്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ വെങ്കട് കെ നാരായണയാണ് സിനിമ നിര്‍മിക്കുന്നത്. ജഗദീഷ് പളനിസാമിയും ലോഹിത് എന്‍കെയുമാണ് സഹ നിര്‍മാതാക്കള്‍.

SCROLL FOR NEXT