രവീന്ദ്രന്‍ Source : Wikipedia
MOVIES

"ശ്വേത മേനോനെതിരായ കേസ് ഒറ്റക്കെട്ടായി നേരിടും"; തെരഞ്ഞെടുപ്പുമായി ഇതിനെ ബന്ധപ്പെടുത്തേണ്ടെന്ന് രവീന്ദ്രന്‍

കേസിന് പിന്നില്‍ ഗൂഢാലോചനയുണ്ടെങ്കില്‍ പൊലീസ് അന്വേഷിക്കട്ടെയെന്നും രവീന്ദ്രന്‍ വ്യക്തമാക്കി.

Author : ന്യൂസ് ഡെസ്ക്

നടി ശ്വേത മേനോനെതിരായ കേസ് ഒറ്റക്കെട്ടായി നേരിടുമെന്ന് നടന്‍ രവീന്ദ്രന്‍. കുബുദ്ധികളിലൂടെ അഭിനേതാക്കളെ തളര്‍ത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും രവീന്ദ്രന്‍ പറഞ്ഞു. അമ്മയിലെ തെരഞ്ഞെടുപ്പുമായി കേസിനെ ബന്ധപ്പെടുത്തേണ്ട. കേസിന് പിന്നില്‍ ഗൂഢാലോചനയുണ്ടെങ്കില്‍ പൊലീസ് അന്വേഷിക്കട്ടെയെന്നും രവീന്ദ്രന്‍ വ്യക്തമാക്കി.

അശ്ലീല ചിത്രത്തില്‍ അഭിനയിച്ച് നടി പണം സമ്പാദിച്ചുവെന്നാണ് കേസ്. കഴിഞ്ഞ ദിവസമാണ് മാര്‍ട്ടിന്‍ മേനാച്ചേരി എന്ന വ്യക്തിയുടെ പരാതിയില്‍ ശ്വേത മേനോനെതിരെ കേസെടുത്തത്. ഇതില്‍ ശ്വേത മേനോന്റെ ദൃശ്യങ്ങള്‍ പോണ്‍ സൈറ്റുകളിലടക്കമുണ്ടെന്ന പരാമര്‍ശമുണ്ട്.

ശ്വേത മേനോന്‍ സിനിമയിലും പരസ്യങ്ങളിലും നഗ്‌നതയോടെ അശ്ലീല രംഗങ്ങള്‍ അഭിനയിച്ച് സോഷ്യല്‍ മീഡിയയും പോണ്‍ സൈറ്റ് വഴിയും പബ്ലിഷ് ചെയ്ത് പ്രചരിപ്പിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. ഇത്തരത്തില്‍ പ്രവര്‍ത്തിച്ച നടി സെക്സ് സിനിമാ നടിയാണെന്ന കുപ്രസിദ്ധി ദുരുപയോഗം ചെയ്ത് കച്ചവടം നടത്തി വരുമാനം ഉണ്ടാക്കുകയാണെന്നും പരാതിക്കാരന്‍ പറയുന്നു.

അതേസമയം കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ശ്വേത മേനോന്‍ ഹൈക്കോടതിയെ സമീപിക്കും. തനിക്കെതിരായി പരാതിക്കാരന്‍ നല്‍കിയ ക്ലിപ്പുകള്‍ സെന്‍സര്‍ ചെയ്ത സിനിമകളിലേതെന്നും ശ്വേത കോടതിയെ അറിയിക്കും. കുടുംബചിത്രങ്ങളില്‍ അഭിനയിക്കുന്ന നടിയാണ് താനെന്നും ഗൂഢാലോചനയുടെ ഭാഗമാണ് പരാതിയെന്നും ശ്വേത അറിയിക്കും.

SCROLL FOR NEXT