MOVIES

പ്രഭു മുണ്ട്കൂറും രോഷിനി പ്രകാശും ഒന്നിക്കുന്ന 'മര്‍ഫി'; കന്നഡ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു

ബിഎസ്പി വര്‍മ്മയാണ് ചിത്രത്തിന്റെ സംവിധായകന്‍

Author : ന്യൂസ് ഡെസ്ക്


കന്നഡ താരങ്ങളായ പ്രഭു മുണ്ട്കൂറും രോഷിനി പ്രകാശും ഒന്നിക്കുന്ന മര്‍ഫി എന്ന ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. ചിത്രം ഒക്ടോബര്‍ 18ന് തിയേറ്ററില്‍ എത്തും. ബിഎസ്പി വര്‍മ്മയാണ് ചിത്രത്തിന്റെ സംവിധായകന്‍. സോമണ്ണ ടാക്കീസ്, വര്‍ണ്ണസിന്ധു സ്റ്റുഡിയോ എന്നീ ബാനറുകള്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഇള വീരമല്ല, ദത്തണ്ണ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

നായകന്‍ പ്രഭു മര്‍ഫിയെ കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്. 'നിങ്ങള്‍ക്ക് പ്രിയപ്പെട്ടൊരാള്‍ ഒരുപാട് കാലം നിങ്ങളുടെ ജീവിതത്തില്‍ ഇല്ലാതിരിക്കുന്നു. എന്നാല്‍ പെട്ടന്ന് ഒരു ദിവസം ദിവസം അവര്‍ പഴയതുപോലെ നിങ്ങളെ വിളിക്കുന്നു. അപ്പോള്‍ ഉണ്ടാകുന്ന വികാരങ്ങളും സന്തോഷവുമെല്ലാമാണ് മര്‍ഫി പറഞ്ഞു വെക്കുന്നത്.'

ചിത്രത്തിന്റെ ട്രെയ്‌ലറും ടീസറും കര്‍ണാടകയില്‍ മാത്രമല്ല, അതിനപ്പുറമുള്ള സിനിമ പ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയായി കഴിഞ്ഞു. കന്നഡ സിനിമ മേഖലയില്‍ ഉള്ളവരും സിനിമയെ പ്രശംസിച്ച് രംഗത്തെത്തി. അശ്വനി പുനീത് രാജ്കുമാര്‍, ധനഞ്ജയ, കാര്‍ത്തിക് ഗൗഡ, പന്നഗ ഭരണ, അമൃത അയ്യങ്കാര്‍ എന്നിവര്‍ പ്രത്യേക സ്‌ക്രീനിങിന് ശേഷം ചിത്രത്തെ പ്രശംസിച്ചിരുന്നു.

SCROLL FOR NEXT